മോസ്കോയിൽ സംഗീത പരിപാടിയ്‌ക്കിടെ ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ 40 ഓളം പേരുടെ നില ഗുരുതരമാണ്. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കാണികൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. അക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തിൽ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി …

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്കേറ്റു

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. ഭിന്നശേഷിയുള്ള ആളായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ബൈക്ക് അപകടകരമായ രീതിയിൽ ഓടിച്ച പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ബര്‍ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് പുതച്ച്ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. …

അമ്പലത്തറയിൽ ഏഴ് കോടിയുടെ വ്യാജ കറൻസി കണ്ടെത്തിയ സംഭവം; രണ്ടുപേർ വയനാട്ടിൽ പിടിയിൽ

കാസർകോട്: 6.96 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടിയ കേസില്‍ ഒളിവില്‍ പോയ രണ്ടുപേരെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. പെരിയ സി.എച്ച് ഹൗസിലെ അബ്ദുള്‍ റസാക്ക്(49), മവ്വല്‍, പരയങ്ങാനം വീട്ടില്‍ സുലൈമാന്‍(52) എന്നിവരെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അമ്പലത്തറ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബേളൂര്‍ വില്ലേജില്‍ ഗുരുപുരത്ത് വാടകക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ …

അംഗടിപദവില്‍ യുവാവിന് ഷോക്കേറ്റു ദാരുണാന്ത്യം

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഷോക്കേറ്റത് കണ്ട പരിസരവാസികള്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. ബൈക്ക് വര്‍ക്ക് ഷോപ്പിലേക്ക് പിറകിലെ ഷെഡില്‍ നിന്നാണ് വൈദ്യുതി കണക്ഷന്‍ …

മരിച്ച പിതാവിന്റെ പിഎഫ് തുക അനുവദിച്ചു തരാം; പക്ഷെ ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് എച്ച്ആര്‍ മാനേജര്‍; 24 കാരിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മരിച്ച പിതാവിന്റെ പിഎഫ് തുക ചോദിച്ചെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി 24 കാരിയുടെ പരാതി. സ്വകാര്യ കമ്പനി എച്ച് ആര്‍ മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാന്ദ്ര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഖേര്‍വാദി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് പറയുന്നതനുസരിച്ച് മുത്തശിക്കും ഇളയ സഹോദരുമൊപ്പം താമസിക്കുന്ന യുവതി വീട്ടുജോലി ചെയ്താണ് കുടുംബം നോക്കുന്നത്. യുവതിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2015 ലാണ് പിതാവ് മരിക്കുന്നത്. പിതാവിന്റെ പിഎഫ് ലഭിക്കാനായി …

കാണാതായ യുവാവിനെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിലോട് കുഞ്ഞിമംഗലം റോഡില്‍ താമസിക്കുന്ന രവീന്ദ്രന്റെ മകന്‍ കല്ലത്ത് സുധീഷിനെ (45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം പൊട്ട കിണറ്റില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. പരിയാരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

കെജ്‌രിവാള്‍ മുഖ്യസൂത്രധാരന്‍; 600 കോടിയുടെ ഹവാല ഇടപാട് നടന്നു; 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരന്‍ അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍. അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇഡി വ്യക്തമാക്കി. കേസില്‍ റോസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ കെജ്‌രിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും ഇഡി ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ രൂപീകരണത്തില്‍ കെജ്‌രിവാള്‍ നേരിട്ടു പങ്കാളിയാണ്. കോടികള്‍ കൈക്കൂലി വാങ്ങിയാണു നയം രൂപീകരിച്ചത്. കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. കോഴപ്പണം എഎപി …

വീടും വസ്തുവും കേരള ബാങ്ക് ജപ്തിചെയ്തു; മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി

നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനാ(61)ണ് മരിച്ചത്. ഒമാനിലെ ഇബ്രിയില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം.ഒമാനിലെ ഇബ്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്നും വീട് വെക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം ലോണ്‍ എടുത്തത്. 7 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്പ …

വടക്കിന്റെ പൂരത്തിന് നാളെ സമാപനം; ഭക്തിയുടെ നിറവില്‍ ശനിയാഴ്ച പൂരംകുളി

ഉത്തര കേരളത്തിലെ പൂരോത്സവത്തിന് നാളെ സമാപനമാകും. സമാപനം കുറിച്ച് ശനിയാഴ്ച ക്ഷേത്രങ്ങളിലും കാവുകളിലും പൂരംകുളി ആഘോഷിക്കും. ഭഗവതിമാര്‍ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാര്‍ത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളുമൊക്കെ കുളത്തിലോ പുഴയിലോ കൊണ്ടുപോയി സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പുരം കുളിയുമായി ബന്ധപ്പെട്ട ചടങ്ങ്. വീടുകളില്‍ കാമാരാധനയാണ് പൂരോഘോഷത്തില്‍ മുഖ്യം. കാര്‍ത്തിക മുതലുള്ള നാളുകളില്‍ പൂവിട്ട് പൂജിക്കുന്നതാണ് മറ്റൊരു ചടങ്ങ്. ഒരു കുടുംബത്തില്‍ ഒരു സന്താനമുണ്ടാവുകയാണെങ്കില്‍ ആ കുരുന്നിന്റെ …

പ്രതിഷേധ ചൂടില്‍ ഡല്‍ഹി; മന്ത്രിമാരായ അതിഷി മാര്‍ലേനയെയും സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു

ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. അറസ്റ്റില്‍ പ്രതിഷേധിക്കുന്ന എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസവകുപ്പ് മന്ത്രി അതിഷി മാര്‍ലേനയെയും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹിയില്‍ മന്ത്രിമാരുടെ അറസ്റ്റിന് ശേഷവും പ്രതിഷേധങ്ങള്‍ തുടരുകയാണ്. പൊലീസ് പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. …

കുട്ടിശങ്കരന്‍ അടങ്ങുന്ന മട്ടില്ല; പീപ്പിവിളിച്ചും കൂക്കിവിളിച്ചും നാട്ടുകാര്‍

കാസര്‍കോട്: കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തി മുളിയാര്‍ വനത്തില്‍ തമ്പടിച്ച് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച രാത്രി എരിഞ്ഞിപ്പുഴ പാലത്തിനു അടുത്തെത്തിയ കാട്ടാന ചരടന്‍ എന്ന കര്‍ഷകന്റെ തോട്ടത്തിലെത്തി വാഴകള്‍ നശിപ്പിച്ചു. ദിവസങ്ങളായി മുളിയാര്‍ റിസര്‍ച്ച് ഫോറസ്റ്റില്‍ തമ്പടിച്ച ആന വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. ആനയെ കര്‍ണ്ണാടക വനത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടയിലാണ് വീണ്ടും കൃഷി നശിപ്പിച്ചത്. ഇന്നലെ രാത്രി എരിഞ്ഞിപ്പുഴ പാലത്തിന് സമീപത്തെത്തി മറുകര കടന്ന …

അമ്പലത്തറയില്‍ പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ടുകള്‍; അബ്ദുല്‍ റസാഖ് നിധി കാക്കുന്ന പാമ്പുമാത്രം; മാസ്റ്റര്‍മൈന്റ് സുലൈമാന്റേതെന്ന് പൊലീസ്

കാസര്‍കോട്: അമ്പലത്തറ ഗുരുപുരത്തു വാടക വീട്ടില്‍ നിന്നും പിടികൂടിയ മുഴുവന്‍ പണവും കള്ളനോട്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നോട്ടുകള്‍ എണ്ണിത്തീര്‍ന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഏഴു കോടിയില്‍പ്പരം രൂപയാണ് പിടിയിലായതെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. നോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ പിടിയിലായ പണം 6 കോടി 96 ലക്ഷം രൂപയുടേതാണെന്നു സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകുന്നേരം പിടിയിലായ പണം 20 പൊലീസുകാര്‍ 24 മണിക്കൂര്‍ സമയമെടുത്താണ് എണ്ണിത്തീര്‍ത്തത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീട് കല്ല്യോട്ട് താമസക്കാരനായ അബ്ദുല്‍ റസാഖ് എന്നയാളാണ് വാടകക്കെടുത്തിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് …

സത്യഭാമക്ക് പണിവരുന്നു; വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ …

ദോസ്തി നാരായണന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട്

കാസര്‍കോട്: വ്യാഴാഴ്ച അന്തരിച്ച കുണ്ടംകുഴി, മരുതടുക്കത്തെ എം നാരായണന്‍ എന്ന ദോസ്തി നാരായണന് (63) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുണ്ടംകുഴിയിലെ ദോസ്തി സ്റ്റുഡിയോ ഉടമയാണ്. ഫോട്ടോഗ്രാഫര്‍, നാടകനടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദോസ്തി നാരായണന്‍ നാടകപ്രവര്‍ത്തകരുടെ സംഘടനയായ ‘നാടകി’ ന്റെ പ്രവര്‍ത്തകനും കുണ്ടംകുഴി കെഎഫ്എ ക്ലബ്ബ് രക്ഷാധികാരിയുമാണ്. ഭാര്യ: സാവിത്രി. മക്കള്‍: സരിഗ, സാരംഗ്. മരുമകന്‍: ടി ശ്രീവത്സന്‍ (ഞെരു, കുറ്റിക്കോല്‍). സഹോദരങ്ങള്‍: എം. മീനാക്ഷി, എം. കാര്‍ത്യായനി, എം. ജാനകി, എം. …

എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ഗോപാല്‍ജി തലകീഴായി നിന്ന് പാടുന്നു…വിഡിയോ കാണാം

കാസര്‍കോട്: എല്ലാവരും നിന്നും ഇരുന്നും പാടുമ്പോള്‍ ബന്തടുക്ക പടുപ്പ് ശങ്കരമ്പാടിയിലെ ഗോപാല്‍ജി തലകുത്തി നിന്ന് പാടുന്നു. ഗോപാല്‍ജിയുടെ ശ്രുതിമധുരവും ഭാവസാന്ദ്രവുമായ ഉച്ചികുത്തിനിന്നുകൊണ്ടുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ വശീകരിക്കുന്നു. കുട്ടിക്കാലത്ത് ജീവിത പ്രാരാബ്ധങ്ങള്‍ മൂലം ഔപചാരിക വിദ്യാഭ്യാസം നേടാന്‍ അവസരം കിട്ടാതെ പോയ ഗോപാല്‍ജി സാധാരണക്കാര്‍ക്ക് പറഞ്ഞിട്ടുള്ള കൂലിപ്പണിയില്‍ ഏര്‍പ്പെടുകയായിരുന്നു. കൂലിപ്പണിയില്‍ നിന്നു ജോലിയുടെ മികവുകള്‍ കണ്ടെത്തി പാടത്തും പറമ്പുകളിലും അത് പരീക്ഷിച്ചു. അനുഭവങ്ങളും അറിവും അനുഭവിച്ചു പഠിച്ച ഗോപാല്‍ജി കാണുന്നതും കേള്‍ക്കുന്നതും മനസ്സില്‍ പതിച്ചുവെച്ചു. ഔപചാരിക വിദ്യാഭ്യാസം കൊണ്ട് …

55 ല്‍ തെളിഞ്ഞ ഭാഗ്യം; ഹാസ്യ നടന്‍ അരിസ്‌റ്റോ സുരേഷ് നായകനാകുന്നു

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. തിരുവനന്തപുരം വലിയമല കണ്ണേറ്റുമുക്ക് സ്വദേശിയാണ്. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയില്‍ സ്വന്തമായി പാട്ടുകള്‍ എഴുതി പാടുമായിരുന്നു. അഞ്ഞൂറിലധികം പാട്ടുകള്‍ എഴുതി ട്യൂണ്‍ നല്‍കി പാടിയിട്ടുണ്ടെങ്കിലും പലതും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല. വരുന്നേ… വരുന്നേ…അയ്യപ്പന്‍ വരുന്നേ… എന്ന കാസറ്റിലെ നാലു പാട്ടുകള്‍ സുരേഷിന്റോതാണ്. പാട്ടുകള്‍ക്ക് പുറമെ നിരവധി തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയതാരം വീണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു …

ഉപ്പളയില്‍ മഴ; ചൂടിനു ആശ്വാസമാകുമോ?

കാസര്‍കോട്: കനത്ത വേനല്‍ച്ചൂട് തുടരുന്നതിനിടയില്‍ ഉപ്പളയില്‍ ഭേദപ്പെട്ട മഴ പെയ്തു. വെള്ളിയാഴ്ച രാവിലെ 7.30ന് ആരംഭിച്ച മഴ അരമണിക്കൂറോളം സമയത്തേക്ക് നീണ്ടു നിന്നു. ഉപ്പള, മംഗല്‍പാടി, സോങ്കാല്‍ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. മഴ പെയ്തതോടെ ദേശീയ പാതയിലെ സര്‍വ്വീസ് റോഡ് ചെളിക്കുളമായി. ജില്ലയിലെ മറ്റു ചില ഭാഗങ്ങളില്‍ ചാറ്റല്‍ മഴയും ലഭിച്ചു. ചില ഭാഗങ്ങളില്‍ ഇടിമുട്ടി.വേനല്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത വേനല്‍മഴ കിട്ടിയാലും ഇപ്പോള്‍ …

മഞ്ചേശ്വരത്ത് വീണ്ടും ബൈക്ക് മോഷണം; ഒരിടത്ത് പരാജയപ്പെട്ടു, മോഷ്ടാവിന്റെ ചിത്രം സിസിടിവിയില്‍

കാസര്‍കോട്: ഒരിടവേളക്ക് ശേഷം മഞ്ചേശ്വരത്ത് വീണ്ടും ബൈക്ക് മോഷണം. മഞ്ചേശ്വരം ചൗക്കിയില്‍ അപ്പാര്‍ട്ട്മെന്റു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ബൈക്കുടമ ചൗക്കിയിലെ ഹനീഫയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സമീപത്തെ മറ്റൊരു ഫ്ളാറ്റിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റും കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായി. ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിച്ചതിനു ശേഷമായിരിക്കും ഹനീഫയുടെ ബൈക്കുമായി മോഷ്ടാവ് കടന്നു കളഞ്ഞതെന്നു സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ …