13 കാരിയെ പീഡിപ്പിച്ച കേസ്; മദ്രസാ അധ്യാപകന് 61 വര്‍ഷം കഠിനതടവ്

മലപ്പുറം: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ 61 വര്‍ഷവും മൂന്നു മാസവും കഠിന തടവിനും ശിക്ഷിച്ചു. 1.25 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ, താഴേക്കാട്, കാടപ്പുപറമ്പ്, കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിഖി(40)നെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രോക്ക് കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 55 വര്‍ഷവും മൂന്നു വര്‍ഷവും കഠിന തടവും പോക്സോ വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം, പിഴ അടച്ചില്ലെങ്കില്‍ അതില്‍ നിന്നു ഒരു ലക്ഷം രൂപ അതിജീവിതക്കു നല്‍കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. 2022 ലാണ് കേസിനാസ്പദമായ സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page