കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല’; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ടം നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാര്‍ക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയില്‍ ചെയ്യാന്‍ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം.
പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നിയമനടപടിക്കൊരുങ്ങി. പലവിധ അധിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നത്. താന്‍ നേരിട്ടത് വലിയ അധിക്ഷേപമാണ്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page