കന്യാനയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷന്‍ കാറില്‍, പ്രതിഷേധവുമായി വിഎച്ച്പി
മംഗ്ളൂരു: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു. വെള്ളിയാഴ്ച രാത്രി കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാനയിലാണ് സംഭവം. കന്യാനയിലെ പ്രകാശി(47)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രകാശ് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിട്ള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ പ്രകാശും സുഹൃത്തും കന്യാനയില്‍ എത്തിയപ്പോള്‍ മറി കടന്ന കാര്‍ റോഡിന് കുറുകെയിട്ട് ബൈക്കു തടഞ്ഞു. കാറിനു സൈഡു കൊടുത്തില്ലെന്ന് ആരോപിച്ച് കാറില്‍ ഉണ്ടായിരുന്നവര്‍ വാക്കേറ്റം നടത്തുകയും പ്രകാശിനെയും സുഹൃത്തിനെയും ആക്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളം …