കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് ഇറച്ചിയാക്കി; നൃത്ത അധ്യാപകനടക്കം രണ്ടു പേരെ വനപാലകര്‍ പിടികൂടി; തോക്കിന്റെ ഉടമയായ ബസ് ഡ്രൈവർ രക്ഷപ്പെട്ടു

കാസർകോട്: കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.ഒരാൾ രക്ഷപ്പെട്ടു. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25), വെങ്ങാപ്പാറ മടപ്പള്ളി ഹൗസിൽ ടി. കെ സന്ദീപ് (35) എന്നിവർ ആണ് അറസ്റ്റിലായത്. റെജിൽ നൃത്തദ്ധ്യാപകനും സന്ദീപ് കൂലിതൊഴിലാളിയുമാണ്. പ്രതികളിൽ നിന്ന് വേവിച്ച പന്നി ഇറച്ചിയും വേവിക്കാത്ത രണ്ട് കിലോ ഇറച്ചിയും ഒരു കള്ളത്തോക്കും പിടിച്ചെടുത്തു. പിലിക്കോട് പഞ്ചായത്തിലെ
കൊടക്കാട് വില്ലേജ് ചെമ്പ്രകാനം ഒറോട്ടിച്ചാൽ ഭാഗത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയത്.
വീടിനടുത്തുള്ള പറമ്പിൽ നിന്ന് നായാട്ട് നടത്തി കിട്ടിയ കാട്ടുപന്നിയുടെ ഇറച്ചിയാണ് പിടിച്ചത്. തോക്കിന്റെ ഉടമസ്ഥൻ ചീമേനി റൂട്ടിൽ ഓടുന്ന നാസ്സ് ബസ് ഡ്രൈവർ ഗിരീഷ് കുമാറിനെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണ്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഭീമനടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. അജിത് കുമാർ, യദുകൃഷ്ണൻ,
വിശാഖ്, കെ. ഡോണാ, കെ.അഗസ്റ്റിൻ എന്നിവർ വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page