ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ സ്വദേശി സി.വി.പ്രകാശന്റെ ഭാര്യ സി. ലേഖ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചേ കിടപ്പുമുറിയില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കിണറില്‍ കണ്ടെത്തിയത്. ചീമേനി പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ശങ്കരന്‍ -സരോജിനി ദമ്പതികളുടെ മകളാണ്. …

പട്ടിണി കിടന്ന കാലത്തിന്റെ ഓര്‍മ്മകള്‍

അങ്ങനെ ആരെയും കാത്തു നില്‍ക്കാതെ ദിവസവും മാസങ്ങളും ശരവേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.ഋതുക്കള്‍ മാറി മറിഞ്ഞു വര്‍ഷങ്ങള്‍ പലതും കടന്ന് പോയി. അതിനിടയില്‍ ഗള്‍ഫുകാരന്റെ വീമ്പു പറച്ചിലോടെ നാട്ടില്‍ പലതവണ ഞാന്‍ പോയി വന്നു. ഗതിയില്ലാതെ ഭാര്യയെ വിറ്റവനെന്ന് മുഖത്ത് നോക്കി പറഞ്ഞവര്‍ക്കുള്ള ആദ്യത്തെ അടിയായിരുന്നത്. സാമ്പത്തിക ഭദ്രത കൈ വന്നെങ്കിലും അഹങ്കരിക്കാന്‍ മാത്രം ഞാന്‍ പഠിച്ചില്ലായിരുന്നു. കടന്നുവന്ന വഴികളും അനുഭവങ്ങളും അതെന്നെ പഠിപ്പിച്ചുവെന്ന് വേണമെങ്കില്‍ പറയാം. ഭാഗ്യത്തിന്റെ കൊടുമുടിയില്‍ നിന്നാണ് നിര്‍ഭാഗ്യത്തിന്റെ ചവറ്റുകൂനയിലേക്ക് ഞാന്‍ പലപ്പോഴും വീണു പോയിട്ടുള്ളത്. …

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് തകര്‍ന്നു

തൃശൂരില്‍ എത്തിയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. രാവിലെ 9.25 നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ സി 2, സി 4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. അതേസമയം, സംഭവത്തില്‍ പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.

മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി; സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ നേതാവായി നരേന്ദ്ര മോഡിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത് ഷായും നിതിന്‍ ഗഡ്കരിയും രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ പിന്താങ്ങി.തുടര്‍ന്ന് നടന്ന പ്രസംഗത്തില്‍ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി. ഇന്ത്യക്ക് ശരിയായ സമയത്ത് ശരിയായ നേതാവിനെ ലഭിച്ചുവെന്ന് ടിഡിപി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. പാര്‍ലമെന്റിലേക്ക് പ്രവേശിച്ച മോഡിയെ …

തന്നെ കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി; ഏഴുവയസുകാരിയായ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 14 കാരന്‍

മാതാപിതാക്കളോട് നിരന്തരം പരാതി പറയുന്നതില്‍ കുപിതനായ 14 കാരന്‍ ഏഴുവയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി. മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു. സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ദാരുണ സംഭവം നടന്നത്. സഹോദരന്‍ മര്‍ദിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളോട് സഹോദരി ‘വ്യാജ’ പരാതികള്‍ നല്‍കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊല നടത്തിയതെന്നും 14 കാരന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെസ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സഹോദരിയെ ആരോ തട്ടിക്കൊണ്ടുപോയതായി 14കാരന്‍ വീട്ടുകാരോടു കള്ളം പറഞ്ഞു. …

വനിതാലീഗ് നേതാക്കള്‍ക്ക് റോഡ് ഷോയില്‍ വിലക്ക്; ഓഡിയോ സന്ദേശം പുറത്ത്

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത എം.പി. ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് വനിത ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിലക്ക്. ഇത് സംബന്ധിച്ച ശബ്ദസന്ദേശം പുറത്ത് വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കുന്നു. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് വൈകിട്ട് പാനൂരിലാണ് ഷാഫിക്ക് സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. റോഡ്‌ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്നും അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് കൂത്തുപറമ്പ് മണ്ഡലം ലീഗ് സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദ സന്ദേശം. വോട്ടേണ്ണല്‍ ദിവസം വനിതാ ലീഗ് …

ഇടത് മുന്നണിയെ തോല്‍പ്പിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമെന്ന് സമസ്ത

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമെന്ന് സമസ്ത. മുഖപത്രത്തിലാണ് സമസ്തയുടെ രൂക്ഷവിമര്‍ശനം. ഇടതിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ പ്രതിഫലിച്ചിട്ടുണ്ട്. തുടര്‍ഭരണം സാധാരണക്കാരെ പോലും അകറ്റിയെന്ന് സമസ്തയുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തില്‍ പറയുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ്ഫലം വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയോ നിയമസഭാ തെരഞ്ഞെടുപ്പിനെയോ സ്വാധീനിക്കുമെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും ഇടത് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നതിന്റെ സൂചനയായി കാണ്ടേണ്ടതുണ്ടെന്നും സമസ്ത ആരോപിക്കുന്നു. ജനമനസ്സുകളില്‍ …

തോറ്റെങ്കിലും വോട്ടിംഗ് നിലയില്‍ കാസര്‍കോട്ട് ബി ജെ പി മുന്നേറ്റം; സിപിഎം പിന്നോട്ട്

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വോട്ടു കുറക്കാന്‍ ആ പാര്‍ട്ടിയുടെ കോട്ടകളില്‍ ശ്രമം നടന്നപ്പോള്‍ സിപിഎമ്മിന്റെ ചുവപ്പു കോട്ടകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു വന്‍തോതില്‍ വോട്ടു കുറഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ കുറഞ്ഞതിനെക്കാള്‍ വോട്ട് ചുവപ്പു കോട്ടകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടുലക്ഷത്തില്‍പ്പരം വോട്ടു നേടി പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടം ഉണ്ടാക്കിക്കൊടുത്തു. 2,19,558 വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ചത്.അതേസമയം സിപിഎമ്മിന്റെ ചുവപ്പുകോട്ടകളായ നിയമസഭാ മണ്ഡലങ്ങള്‍ …

കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; 17 ലക്ഷം തട്ടിയ ചൂരിയിലെ യുവതിക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി 17 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ കാസര്‍കോട് ശാഖാ മാനേജര്‍ ഇ. അനീഷ് നല്‍കിയ പരാതിയില്‍ രാംദാസ് നഗര്‍, ചൂരിയിലെ സുബൈദ മന്‍സിലില്‍ ഖൈറുന്നീസ (45)യ്ക്കെതിരെയാണ് കേസ്.2023 ഡിസംബര്‍ ആറിനാണ് ഖൈറുന്നീസ ബാങ്കില്‍ 48.26 ഗ്രാം സ്വര്‍ണ്ണം പണയപ്പെടുത്തി 17,09000 രൂപ വായ്പയെടുത്തത്. പിന്നീടാണ് പണയ സ്വര്‍ണ്ണം വ്യാജമാണെന്ന് വ്യക്തമായതെന്ന് പരാതിയില്‍ പറഞ്ഞു.

വയോധികനെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുക്കി; കുമ്പള സ്വദേശിയുടെ 18 ലക്ഷം രൂപ സ്വാഹ!

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ കുമ്പള സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. കോയിപ്പാടി, പെര്‍വാഡിലെ അരുണാലയത്തില്‍ സഹദേവ(71)ന്റെ പണമാണ് നഷ്ടമായത്.2024 മാര്‍ച്ച് 25 മുതല്‍ മെയ് 22 വരെയുള്ള ദിവസങ്ങളിലായാണ് പണം നഷ്ടമായത്. സാമൂഹ്യ മാധ്യമങ്ങളായ വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ സഹദേവനെ ബന്ധപ്പെട്ടത്. കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചാണ് തട്ടിപ്പിന് തുടക്കം. 18 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന കാര്യം സഹദേവന് മനസ്സിലായത്. തുടര്‍ന്നാണ് പരാതി …

പെരുമ്പളയിലെ ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ മുസ്‌ലിം ലീഗ് നേതാവ് പി.എം അബ്ദുല്‍ റഹ്‌മാന്‍ ഹാജി (69) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പെരുമ്പള ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മുസ്്ലിം ലീഗ് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡിവൈന്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഉടമയാണ്.പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: ഷുമൈസ്, ഷുഹൈല്‍. മരുമക്കള്‍: സ്റ്റഫീന, …

അപകടത്തില്‍ പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: നാലുദിവസം മുന്‍പ് തലപ്പാടിയില്‍ ബൈക്കും, ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെയും ഹാജിറയുടെയും മകന്‍ ഹര്‍ഷാദാണ് (36) വെള്ളിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. റൈഹാനയാണ് ഭാര്യ. മക്കള്‍: ഷമ, സിംസ. സഹോദരങ്ങള്‍: ജംഷി, ജാഫര്‍, ജമാലുദ്ദീന്‍. ഹര്‍ഷാന. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, കൊപ്പളം യുവജന സംഘം, 2003-04 എസ് .എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അനുശോചിച്ചു.

ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു; നീലേശ്വരത്ത് അപകടത്തില്‍പ്പെട്ടത് ബാര സ്വദേശിയുടെ മകന്‍

കാസര്‍കോട്: ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം, ആലിങ്കീഴിലെ ജ്യോതിഷിന്റെ മകന്‍ വിഷ്ണു (18)വാണ് മരിച്ചത്. കയ്യൂര്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ പാലായി, ഷട്ടര്‍കം ബ്രിഡ്ജിനടുത്താണ് അപകടം ഉണ്ടായത്. ഐടിഐയിലേക്ക് ബൈക്കോടിച്ചു പോവുകയായിരുന്നു വിഷ്ണു. ഇതിനിടയിലാണ് എതിര്‍ ഭാഗത്ത് നിന്നും വന്ന ബസിടിച്ചത്. വിഷ്ണുവിന്റെ പിതാവ് ജ്യോതിഷ് ഉദുമ, ബാര സ്വദേശിയാണ്. മാതാവിന്റെ നീലേശ്വരത്തെ വീട്ടില്‍ താമസിച്ചാണ് വിഷ്ണു ഐടിഐയിലേക്ക് പോയിരുന്നത്.

ജസ്റ്റിസ് യുഎല്‍ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് കാസര്‍കോട് പഞ്ചായത്തിന്റെ അവസാന പ്രസിഡണ്ട്

കാസര്‍കോട്: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യുഎല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മിനാരായണ ഭട്ട്-91) അന്തരിച്ചു. ന്യൂദെല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഉള്ളാളില്‍ ജനിച്ചു വളര്‍ന്ന യുഎല്‍ ഭട്ടിന്റെ കുടുംബവീട് കാസര്‍കോട്, ബാങ്ക് റോഡിലാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്താഗതിയില്‍ ആകൃഷ്ടനായി. പിന്നീട് മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി. ഈ സമയത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായി.1954ല്‍ നിയമബിരുദം നേടിയ ശേഷം അതേ വര്‍ഷം തന്നെ മദ്രാസ് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. …

കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനു കൈമാറി കര്‍ഷകന്‍ മാതൃകയായി

കാസര്‍കോട്: യാത്രക്കിടയില്‍ കളഞ്ഞുകിട്ടിയ 30,000 രൂപ ഉടമസ്ഥനു തിരികെ നല്‍കി റബ്ബര്‍ കര്‍ഷകന്‍ മാതൃകയായി. കന്യപ്പാടിക്ക് സമീപത്തെ മാടത്തടുക്കയിലെ ഷാജിയാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം ദേവറമെട്ടുവില്‍ വെച്ചാണ് ഷാജിക്ക് പണം കളഞ്ഞ് കിട്ടിയത്. ഇക്കാര്യം ഷാജി സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചതിനെത്തുടര്‍ന്നാണ് പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. കന്യപ്പാടിയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കബീറിന്റെ പണമാണ് നഷ്ടപ്പെട്ടത്. പണം തന്റേതാണെന്ന് കബീര്‍ തെളിവുസഹിതം വ്യക്തമാക്കിയതോടെ പണം കൈമാറി.

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സൊസൈറ്റി സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി അബ്ദുല്‍ ജബ്ബാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് …

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ഉളിയത്തടുക്ക, വൊര്‍ക്കാത്തൊട്ടി, നജില അപ്പാര്‍ട്ട്മെന്റിലെ ലത്തീഫ് എന്ന അബ്ദുല്‍ ലത്തീഫ് (42) ആണ് പിടിയിലായത്.വ്യാഴാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ജംഗ്ഷനില്‍ വിദ്യാനഗര്‍ എസ്.ഐ ടി.കെ ഉമ്മറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ലത്തീഫിനെ സംശയകരമായ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗ് തൂക്കി നടന്നു പോവുകയായിരുന്ന ലത്തീഫിന്റെ ക്യാരി ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം ഇന്ന് കോടതിയില്‍ ഹാജരാക്കും.രണ്ട് മാസം …

തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഇളംബച്ചിയില്‍ ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ് കുഞ്ഞിയുടെയും ഖമറുന്നീസയുടെയും മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെയും സമീറയുടെയും മകന്‍ കെ.ഷാനിദ്(27) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടം. പയ്യന്നൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ തെക്കുമ്പാട് ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടി …