ദുബായിൽ നടന്നു പോകവേ ബൈക്കിടിച്ചു പരിക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു; കബറടക്കം ദുബായിൽ

ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി ദുബായിൽ കാര്‍ വാഷിങ് ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം ദുബായിൽ തന്നെ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിൽ ബസ് സ്റ്റോപ്പ് പ്രശ്നം വീണ്ടും ; മർച്ചന്റ്സ് യൂത്ത് വിങ്ങും ബസ്‌ ജീവനക്കാരും തമ്മിൽ സംഘർഷം; പൊലീസ് താക്കീത് ചെയ്തു വിട്ടു; നടപടിയില്ലെങ്കിൽ ശനിയാഴ്ച മുതൽ ബസ് പണിമുടക്കെന്നു ജീവനക്കാർ
Scroll to top

You cannot copy content of this page