ഉദുമ കുടുംബാരോഗ്യ കേന്ദ്ര ജീവനക്കാര്‍ രോഗികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികള്‍ക്ക് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാകുന്നു. ഉദുമ നാലാംവാതുക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പകലും രാത്രിയും മണിക്കൂറോളം കാത്തുനിന്നാലേ ഡോക്ടറെ കാണാന്‍ കഴിയുന്നുള്ളുവെന്ന പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ നിരവധി രോഗികള്‍ ആശുപത്രിലെത്തിയെങ്കിലും ഡോക്ടര്‍ എത്തിയിരുന്നില്ല. രോഗികള്‍ പുറത്ത് തടിച്ചുകൂടി നിന്നപ്പോള്‍ അവിടെ നില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയത്രേ. രാവിലെ പത്തുമണിയോടെ ഡോക്ടര്‍ എത്തിയപ്പോള്‍ ഇക്കാര്യം രോഗികള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ മേലധികാരികള്‍ക്ക് പരാതി കൊടുത്തോളൂവെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്ന് പറയുന്നു. പല സാഹചര്യത്തിലും ഇ.സി.ജി ക്കോ മറ്റു പരിശോധനകള്‍ക്കോ ഡോക്ടര്‍ കുറിപ്പു എഴുതി കൊടുക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ സ്വകാര്യ ലാബുകളെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നതും ഇവിടെ പതിവാണെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ പാലക്കുന്നിലെ സാമൂഹ്യപ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്ക് അയച്ചിട്ട് മറുപടി കിട്ടിയില്ലെന്ന പരാതിയുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page