സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് പെരിയ വേങ്ങയിൽ വീട്ടിൽ പി. കുഞ്ഞമ്പു നായർ അന്തരിച്ചു; സംസ്കാരം ഇന്ന്

കാസർകോട്: : സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും പെരിയ ഗവ.ഹൈസ്ക്കൂളിൽ ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന പെരിയ വേങ്ങയിൽ വീട്ടിൽ പി. കുഞ്ഞമ്പു നായർ (90) അന്തരിച്ചു. ജില്ലയിലെ സാമൂഹ്യ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ നിറസാനിധ്യമായിരുന്ന അദ്ദേഹം അധ്യാപക സംഘടനയായ ജി.എസ്.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പെരിയ തറവാട് കമ്മിറ്റി പ്രസിഡന്റ്, കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ്, പെരിയ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം മുൻ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. അച്ഛൻ: പരേതനായ വേങ്ങയിൽ വീട്ടിൽ മേലത്ത് കുഞ്ഞമ്പു നായർ , അമ്മ: പരേതയായ പി.വി. കല്യാണി അമ്മ. ഭാര്യ: മാവില ശാന്തകുമാരി (മാണി മൂല) മക്കൾ : എം.ജയശ്രീ ( മുൻ പ്രഥമാധ്യാപിക), എം.ജയരാജൻ നമ്പ്യാർ (സീനിയർ പ്രൊജക്ട് മാനേജർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപറേറ്റീവ് സൊസെറ്റി ), എം.ജയചന്ദ്രൻ നമ്പ്യാർ (ഫീൽഡ് ഓഫീസർ ,എൻ.എസ്.എസ് എസ്റ്റേറ്റ് ) എം.ജയലത (ഫാർമസിസ്റ്റ് ) മരുമക്കൾ : കോടോത്ത് ശിവശങ്കരൻ (മുൻസീനിയർ മാനേജർ വിജയ ബാങ്ക്) , ഡോ.ബിന്ദു ജയരാജൻ ( അസി. സർജൻ, ഗവ. ആസ്പത്രി, വാണിയമ്പാറ , തൃശൂർ), സി എം. സേതു ലക്ഷ്മി (അധ്യാപിക, ജി.എച്ച്.എസ്.എസ്. ബളാന്തോട് ), എം. രാജ്മോഹൻ (ചീഫ് മാനേജർ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സഹോദരങ്ങൾ ഡോ.പി.വി.കൃഷ്ണൻ നായർ ( മുൻ കേരള സാഹിത്യ അക്കാദമി സെക്രട്ടറി), പി.വി.കെ.നായർ (ചീഫ് ജനറൽ മാനേജർ ജി.ഐ.സി.ഡി.സി. ഗോവ), ഡോ.പി.വി.ഗോവിന്ദൻ നായർ (റേഡിയോളജിസ്റ്റ് ,തൃശൂർ), ഡോ.പി. വി. മാധവൻ നായർ മുൻ പ്രിൻസിപ്പൽ ഗവ.കോളേജ്, കാസർകോട്), അഡ്വ.പി.വി.സി നായർ ( മുൻ ചീഫ് മാനേജർ , കേരള ഗ്രാമീൺ ബാങ്ക്), പി.വി.രവീന്ദ്രൻ നായർ ( മുൻ മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) , പരേതയായ ലക്ഷ്മിയമ്മ സംസ്ക്കാരം: ശനിയാഴ്ച്ച രാവിലെ 11 ന് പെരിയ തറവാട് ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page