സുഹൃത്ത് പീഡിപ്പിച്ച പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തായ 19കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പോക്സോ കേസിലെ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ്, തായലെ പറമ്പത്ത് ധനുര്‍വേദി (19)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റു ചെയ്തത്. 18കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡനത്തിന് ഇരയായിരുന്നു. പ്രസ്തുത പരാതിയില്‍ പോക്സോ കേസെടുത്തിരുന്നു. സുഹൃത്താണ് അന്ന് കുട്ടിയെ പീഡിപ്പിച്ചത്. അയാളില്‍ നിന്ന് ലഭിച്ച നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ച് ധനുര്‍വേദ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോഴത്തെ കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page