മഴയെ മറികടന്ന് ഉണ്ണിത്താനു ആഹ്ലാദത്തേരോട്ടം

കാസർകോട്: കാസർകോട്‌ ലോക്സഭാ മണ്ഡലം ജേതാവിനു കാസർകോട്, മഞ്ചേശ്വരം നിയമസഭാമണ്ഡലങ്ങൾ ഇന്ന് ആവേശകരമായ വരവേൽപ് നൽകി യു.ഡി.എഫ്. ഭാരവാഹികളുടെ നേതൃത്വത്തിൽ ചെർക്കളയിൽ നിന്നു തുറന്ന ജീപ്പിൽ ആരംഭിച്ച സ്ഥാനാർത്ഥിയുടെ നന്ദി പ്രകടനത്തെ നൂറകണക്കിനു ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ പ്രവർത്തകർ വരവേറ്റു. വൈകിട്ട് മൊഗ്രാലിൽ എത്തിയ നന്ദി പ്രകടനത്തെ ആഹ്ലാദ പ്രകടനത്തോടെ വരവേൽക്കാൻ വൻ ജനക്കൂട്ടം സന്നിഹിതരായിരുന്നു. നന്ദി പ്രകടനവും വരവേൽപ്പും തലപ്പാടി വരെ തുടരാനാണു
പരിപാടി. അതേസമയം സന്ധ്യയോടെ ആരംഭിച്ച മഴ വിജയാഹ്ലാദ പ്രടനത്തിനു തടസ്സമാകുമോ എന്ന ആശങ്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page