തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാകുമെന്ന് കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് പരാജയപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാത്രമല്ല മകന്‍ കേന്ദ്രമന്ത്രി ആവുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് ഓരോ പാര്‍ട്ടിക്കും ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്.പിന്നോക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുവെന്നും എല്‍ഡിഎഫിന്റെ അടിത്തറയിളകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന് മുസ്ലീം പ്രീണനം കൂടി, അതുകൊണ്ട് ക്രിസ്ത്യാനികള്‍ അകന്നു. പ്രവര്‍ത്തകര്‍ക്ക് നിരാശാബോധമുണ്ടായി. സംരക്ഷിക്കേണ്ടവര്‍ സംരക്ഷിച്ചില്ല. പിന്നോക്കക്കാര്‍ക്കു സാമൂഹ്യ നീതിയും …

പൊയ്നാച്ചിയിലെ പെട്രോള്‍ പമ്പ് മാനേജരെ കാണാതായി

കാസര്‍കോട്: പൊയ്നാച്ചി എച്ച്.പി പെട്രോള്‍ പമ്പ് മാനേജരെ കാണാതായി. പൊയ്നാച്ചിയിലെ നാരായണന്‍ നായരെ കഴിഞ്ഞ ദിവസമാണ് കാണാതായത്. മംഗളൂരുവിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളുടെ നേതൃത്വത്തിലും നാരായണനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

എക്സൈസ് ഉദ്യോഗസ്ഥനെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ചെക്ക്പോസ്റ്റില്‍ പരിശോധനക്കായി കാറില്‍ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശിയായ യാസര്‍ അറഫാത്ത് (33) ആണ് അറസ്റ്റിലായത്. എക്സൈസും ഇരിട്ടി പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലാണ് സംഭവം. കര്‍ണ്ണാടക ഭാഗത്ത് നിന്നും എത്തിയ കാറിന് കൈകാണിച്ച് നിര്‍ത്തിയ ശേഷം പരിശോധിക്കുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസര്‍ ഷാജിയെ തട്ടിക്കൊണ്ടു പോയത്. ഈ സമയത്ത് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ ഷാജിയെ …

ഉറക്കത്തിനിടെ കോള്‍; മൊബൈല്‍ ഫോണ്‍ ആണെന്ന് കരുതി ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ! പിന്നീട് സംഭവിച്ചത്

രാത്രിയില്‍ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈല്‍ ഫോണിനുപകരം കയ്യിലെടുത്ത് ചെവിയില്‍ വച്ചത് വിഷപ്പാമ്പിനെ, യുവാവ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മാന്നാര്‍ കുരട്ടിക്കാട് മൂശാരിപ്പറമ്പില്‍ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പിണഞ്ഞത്.രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള മോതിര വളയന്‍ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടന്‍ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ചൂട് കാരണം സിറ്റൗട്ടില്‍ …

13 കോടി രൂപ അനുവദിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞു; മംഗല്‍പ്പാടി താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം ഇനിയും അകലെ

കാസര്‍കോട്: മംഗല്‍പ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടമെന്ന സ്വപ്നം ഇനിയും അകലെ. നിരന്തരമായ മുറവിളിയെ തുടര്‍ന്ന് ആശുപത്രിക്ക് കെട്ടിടം പണിയാന്‍ 2020 ല്‍ കിഫ്ബി ഫണ്ടില്‍ നിന്നും 13 കോടി രൂപ അനുവദിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും മണ്ണു പരിശോധന നടത്തിയതുമല്ലാതെ കെട്ടിട നിര്‍മ്മാണത്തിന് മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. നിര്‍മ്മാണ ചുമതല ‘കിഡ്കോ’ യ്ക്കാണ് നല്‍കിയതെന്ന് മംഗല്‍പാടി ജനകീയ വേദി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ …

കാറഡുക്ക സഹകരണ തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധം; അന്വേഷണത്തിന് എന്‍ഐഎ എത്താനുള്ള സാധ്യതയേറി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിക്ക് പാക്കിസ്ഥാനുമായി ബന്ധം. ഇതു സംബന്ധിച്ച തെളിവു ലഭിച്ചതോടെ കേസന്വേഷണം അന്തര്‍ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാക് ബന്ധം സംബന്ധിച്ച സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ഇ-മെയില്‍ സന്ദേശം എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പാക്കിസ്ഥാനില്‍ നിന്നും അയച്ച ഈമെയില്‍ സന്ദേശത്തില്‍ അയച്ച ആളുടെ …

മഴ വടക്കന്‍ ജില്ലകളിലെത്തുന്നു; കാസര്‍കോട് ഇന്ന് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

സ്‌കൂളില്‍ അക്രമം: കസ്റ്റഡിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു

കാസര്‍കോട്: സ്‌കൂളില്‍ അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു. രാജപുരം എസ്.ഐ പി.കെ.സുനില്‍ കുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ പ്രമോദി(40)നെ അറസ്റ്റ് ചെയ്തു. പ്രതിയെ രാത്രി തന്നെ ഹോസ്ദുര്‍ഗ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. വെളളിയാഴ്ച വൈകീട്ട് പ്രാന്തര്‍ കാവ് ഗവ. എല്‍.പി സ്‌കൂളില്‍ പ്രമോദ് കുഴപ്പമുണ്ടാക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയം പ്രതി സ്‌കൂളില്‍ അക്രമാസക്തനായി ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് …

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത്

കെ. ബാലചന്ദ്രന്‍ അടുത്ത മന്ത്രത്തില്‍ പണ്മീകരണത്തിന് സമാനമായ ത്രിമൃത്‌വത്കരണത്തെ കുറിച്ചാണ് ഗുരു പറയുന്നത്.മന്ത്രം: താസാം ത്രിവൃതം ത്രിവൃതമേകൈകാം കരവാണീതി, സേയം ദേവതേമാസ്ത്രിസ്യോ ദേവതാ: അനേഹൈവജീവേനാത്മാനാനു പ്രവിശ്യ നാമരൂപേ വ്യാകരോത്.സാരം: അവയില്‍ ഓരോന്നിനെയും മുക്കൂട്ടുള്ളതായി ചെയ്യാം എന്ന് സങ്കല്‍പ്പിച്ച് ആ ഈ ദേവത ഈ മൂന്ന് ദേവതകളെ ജീവാത്മഭാവത്തില്‍ അനുപ്രവേശിച്ച് നാമരൂപങ്ങളെ വ്യാകൃതങ്ങളാക്കി ചെയ്തു.ആദിയില്‍ സൃഷ്ടി ചെയ്യാനിച്ഛിച്ച പരമാത്മാവ് സ്വയം സൂക്ഷ്മപഞ്ച തന്മാത്രകളായിത്തീര്‍ന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ഭാവം. അവയെ തന്മാത്രകള്‍-തത്മാത്രം ആയവ, അഥവാ കലര്‍പ്പില്ലാത്തവ-എന്നാണ് അറിയപ്പെടുന്നത്. അത് …

ആശ്വാസം! സ്വര്‍ണ വില ഇന്നുകുറഞ്ഞത് 1520 രൂപ; ഇത്ര ഒറ്റയടിക്ക് കുറഞ്ഞത് കേരള ചരിത്രത്തില്‍ ആദ്യം

ചരിത്രത്തിലാദ്യമായി എറ്റവും വലിയ സ്വര്‍ണ വില ഏകദിന ഇടിവ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുന്‍പ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 …

നാട്ടുകാര്‍ കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; പ്രസന്നകുമാരി യാത്രയായി

കാസര്‍കോട്: നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് ലക്ഷ്യം കാണും മുമ്പെ യുവതി യാത്രയായി. മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായുള്ള ചികിത്സയില്‍ കഴിഞ്ഞിരുന്ന രാവണേശ്വരം, മാക്കി, അങ്ങാടി വളപ്പിലെ സി.കെ നാരായണന്റെ ഭാര്യ എം. പ്രസന്നകുമാരി (43)യാണ് മരിച്ചത്. പ്രസന്ന കുമാരിയെ രക്ഷിക്കണമെങ്കില്‍ മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ ഇതിന് ലക്ഷങ്ങള്‍ വേണം. ഇതിനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ല. ഇത് കണക്കിലെടുത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് ഏവരേയും …

ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി ഭാര്യയെ വീട്ടില്‍ നിന്നിറക്കി; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ‘ഒന്നും ചൊല്ലി, രണ്ടും ചൊല്ലി, മൂന്നു മുത്തലാഖും ചൊല്ലി’യെന്ന് പറഞ്ഞ് ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമം. യുവതി നല്‍കിയ പരാതിയിന്മേല്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.പൈവളിഗെ, മണ്ടേക്കാപ്പ്, കൂടാല്‍മേര്‍ക്കളയിലെ ഉനൈറ(22) നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവ് അബ്ദുല്‍ മിര്‍ഷാദ്, മാതാവ് സൈനബ, സഹോദരി റാഷിദ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.2020 ഒക്ടോബര്‍ 30ന് ആണ് ഉനൈറയും അബ്ദുല്‍ മിര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണസമയത്ത് 20പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നതായി പരാതിയില്‍ …

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി കനിയാംന്തോലിലെ നിധിന്‍ ദാസ് (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണ്‍ ഒന്നിന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെളളിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. വി.കെ മോഹന്‍ദാസിന്റെയും ലിസിയുടെയും മകനാണ്. ഭാര്യ: ചിത്ര, മകള്‍: തീര്‍ത്ഥ്യ. സഹോദരി. ധന്യാദാസ്. (പൊതാവൂര്‍).

വന്‍ അപകടം നേരിട്ടുകാണാന്‍ അവസരം കാത്ത് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടേ കടന്നുപോകുന്ന ഹോട്ടലിനുമിടയില്‍ ഏതുനിമിഷവും തകര്‍ന്നു വീണേക്കാവുന്ന തരത്തില്‍ ഒരു കാട്ടുമരം ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. കാറ്റും മഴയും രൂക്ഷമാവാനിരിക്കെ കടയുടമ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ നേരില്‍ കണ്ട് മരം മുറിച്ചുമാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മരംമുറിക്കുന്നതിനോട് തങ്ങള്‍ക്ക് അനുകൂല മനോഭാവമാണെന്നും എന്നാല്‍ മരം മുറിക്കാനുള്ള അറിയിപ്പിന് ഒരു ക്വട്ടേഷന്‍ പോലും ലഭിച്ചില്ലെന്നായിരുന്നു മറുപടിയെന്ന് പറയുന്നു. മരത്തിന്റെ ചുവട്ടില്‍ ഉണങ്ങി പൊളളയായ മരത്തിന്റെ ശിഖരവും ഭീഷണി ഉയര്‍ത്തുന്നുണ്ട്. …

മോദി മൂന്നാം തവണയും പ്രധാനമന്ത്രി; മന്ത്രിമാരെ കണ്ടെത്താന്‍ എന്‍ഡിഎ. എംപി മാരുടെ യോഗം ഇന്ന്; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7.15ന്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് 7.15നു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും അതോടൊപ്പമുണ്ടാവും. മന്ത്രിമാരെ തീരുമാനിക്കുന്നതിനു ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ അംഗങ്ങളുടെ യോഗം ഇന്നു ചേരും. കേരളത്തില്‍ നിന്നു സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിമാരായേക്കുമെന്നു സൂചനയുണ്ട്. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിനു 272 സീറ്റ് വേണമെങ്കിലും ബിജെപിക്കു 240 സീറ്റേ തിരഞ്ഞെടുപ്പില്‍ നേടാനായുള്ളൂ. 16 സീറ്റ് നേടിയ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, 12 സീറ്റുള്ള നിധീഷ് …

ശാന്തയുടെ കണ്ണുനീരിന് മുന്നില്‍ അധികൃതര്‍ കണ്ണുതുറന്നില്ല; കാലപ്പഴക്കമേറിയ വീടു തകര്‍ന്നു, പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: കാലപ്പഴക്കമേറിയ വീട് തകര്‍ന്നുവീണു. വീട്ടിനകത്ത് ഉറങ്ങിക്കിടന്നവര്‍ മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടി, തല്‍പ്പനാജെ കോളനിയില്‍ ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് സംഭവം. ശാന്ത, മകന്‍ ബാബു, മരുമകള്‍ പ്രസന്ന കുമാരി, ഇവരുടെ മൂന്നു വയസ് പ്രായമുള്ള മകന്‍ പ്രജീഷ് എന്നിവരാണ് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നത്. പുലര്‍ച്ചെ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബം കുട്ടിയേയും കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ …

ഫോണ്‍വിളി എത്തിയതിന് പിന്നാലെ കാണാതായ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11.30 മണിയോടെ ഒരു ഫോണ്‍ എത്തിയിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ വീടിന് സമീപത്തെ മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. …

ബേഡകം പഞ്ചായത്ത് മുന്‍ അംഗം തങ്കമ്മ ജോസ് അന്തരിച്ചു

കുറ്റിക്കോല്‍: അവിഭക്ത ബേഡകം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തങ്കമ്മ ജോസ് (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാമ്പയ്ക്കല്‍ ജോസ്. മക്കള്‍: ജിന്‍സി ജോസ് (അധ്യാപിക), ജായസ് ജോസ് (പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറക്കളായി), ജോഷി ജോസ് (മധ്യപ്രദേശ്). മരുമക്കള്‍: ഷാജി മുണ്ടയ്ക്കല്‍ (പ്രൊഫ.), ചിഞ്ചു തോമസ് മണിമല.