കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന് അരങ്ങുണർന്നു; കുടുംബശ്രീ ആർക്കും അവഗണിക്കാൻ കഴിയാത്ത സ്ത്രീശക്തിയെന്ന് സ്പീക്കർ എ എൻ ഷംസീർ

സ്ത്രീധന പീഡനത്തിനതിരെ ക്യാംപയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ പറഞ്ഞു. കുടുംബശ്രീ
അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവമായ അരങ്ങ് 2024 കാസർകോട് ജില്ലയിലെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ്. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്ന് സ്പീക്കർ പറഞ്ഞു
ആധുനിക സാങ്കേതിക മേഖലയിൽ ഉൾപ്പടെ കുടുംബശ്രീ കൈവെക്കാത്ത മേഖലയില്ല ആർക്കും നിഷേധിക്കാൻ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളർന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടവരരുത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ സ്ത്രീധനത്തിനെതിരെ രംഗത്തുവരണമെന്നും സ്പീക്കർ പറഞ്ഞു. എം. രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക് ആമുഖ പ്രഭാഷണം നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ലോഗോ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, കാഞ്ഞാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡി. ഹരിദാസ് നന്ദിയും പറഞ്ഞു.
വർണാഭമായ ഘോഷയാത്ര കാലിക്കടവ് മൈതാനത്തിൽ സംഗമിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page