ഉടമ അറിയാതെ പിക്കപ്പ് വാന്‍ കൊണ്ടുപോയി; ഒന്നരലക്ഷത്തിന്റെ കേബിളുകള്‍ മോഷ്ടിച്ചു വാഹനത്തില്‍ കടത്തിയ ഒളവറയില്‍ താമസിക്കുന്ന സംഘം അറസ്റ്റില്‍

കണ്ണൂര്‍: ഉടമ നാട്ടില്‍ ഇല്ലാത്ത സമയത്ത് കൈക്കലാക്കിയ പിക്കപ്പ് ഉപയോഗിച്ച് ബിഎസ്എന്‍എല്ലിന്റെ ഒന്നര ലക്ഷം രൂപ വില വരുന്ന കേബിളുകള്‍ കവര്‍ച്ച ചെയ്ത് കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഒളവറയില്‍ താമസിക്കുന്ന ആസാം സ്വദേശികളായ റാസിഖലി(42), റിജുല്‍ ഇസ്ലാം (28), അമീറലി (28) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പയ്യന്നൂരില്‍ വെച്ച് ഉളിക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂരില്‍ താമസക്കാരനായ മണ്ഡല്‍ എന്നയാള്‍ സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് പോയ സമയത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് കൈക്കലാക്കിയ പ്രതികള്‍ റോഡരുകില്‍ സൂക്ഷിച്ചിരുന്ന കേബിളുകള്‍ കടത്തിക്കൊണ്ടു പോയെന്നാണ് കേസ്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page