വീടിന് തീപ്പിടിച്ച് അച്ഛനും അമ്മയും രണ്ടു മക്കളും വെന്തുമരിച്ചു; സംഭവം അങ്കമാലിയിൽ

വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്വിൻ (5) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. താഴത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് തീയാളുന്നത് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബിനീഷും കുടുംബവും കിടന്ന മുറിക്കാണ് തീ പിടിച്ചത്. തീ അണക്കാൻ ശ്രമം നടത്തിയിരുന്നു എങ്കിലും ആളിപടർന്നതോടെ എല്ലാവരും വെന്തു മരിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്ന് സംശയിക്കുന്നു. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ്
മരിച്ച ബിനീഷ് കുര്യൻ.
മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്‌വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page