യാത്രക്കാരെ വലച്ച് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുതിച്ച് കയറി ; സാധാരണ നിരക്കിനേക്കാൾ 4 മടങ്ങ് കൂടുതല്‍ ; പ്രവാസികൾ നെട്ടോട്ടത്തിൽ
അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങി പോകുന്ന മലയാളി പ്രവാസികൾക്ക് അമിതമായ വിമാന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെ, വിമാനക്കമ്പനികൾ അമിത നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.മുംബൈ പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പറക്കാനുള്ള ചെലവ് മൂന്നിരട്ടിയാണ്. ഓണാഘോഷം കഴിഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഈ മാസം അവസാനവും സെപ്തംബർ തുടക്കവുമാണ് വർധിച്ച നിരക്ക് ഈടാക്കുന്നത്.നിലവിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വൺവേ ടിക്കറ്റ് …