ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതി, വിൽക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആൾ അറസ്റ്റിൽ

വധശ്രമം അടക്കം ഇരുപതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആൾ എംഡി എം എയുമായി പിടിയിലായി. കണ്ണൂർ അഴീക്കോട് സ്വദേശി അരുൺ കുമാർ(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലർച്ചെ കണ്ണൂർ വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും സംശയകരമായ സാഹചര്യത്തിൽ കണ്ട മധ്യവയസ്കനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 4.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വളപട്ടണം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ …

ചന്ദ്രഗിരി റോഡില്‍ 25 ലക്ഷം രൂപ ചെലവില്‍ പാകിയ ഇന്റര്‍ലോക്ക് പിറ്റേദിവസം ഇളകിയ നിലയില്‍

കാസര്‍കോട്: പ്രസ് ക്ലബ് ജംങ്ഷന്‍ ചന്ദ്രഗിരി റോഡില്‍ 25 ലക്ഷം രൂപ ചെലവില്‍ പാകിയ ഇന്റര്‍ലോക്ക് ഒരുദിവസം പിന്നിടും മുമ്പേ ഇളകിയെന്ന് ആക്ഷേപം. വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയതോടെ ഒരുഭാഗത്ത് ഇന്റര്‍ലോക്കുകള്‍ താഴുകയും മറുഭാഗത്ത് ഇളകിമാറുകയും ചെയ്ത നിലയിലാണ്. ഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയതോടെയാണ് ഇന്റലോക്ക് കട്ടകള്‍ താഴ്ന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിച്ച് ആധുനിക രീതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിരപ്പാക്കിയ ശേഷമാണ് ഇന്റര്‍ലോക്ക് പാകിയതെന്ന് അവര്‍ അവകാശപ്പെടുന്നു. പുലിക്കുന്ന് ജംങ്ഷന്‍ മുതല്‍ 45 മീറ്ററാണ് 25 …

ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ സ്വര്‍ണം കടത്തിയിട്ടുണ്ട്;കള്ളക്കടത്തുകാരെ മാറ്റിനിര്‍ത്താന്‍ ലീഗ് തയാറായില്ല; കെടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെടി ജലീല്‍ എംഎല്‍എ. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ …

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്റെ ‘കാട്ടൂര്‍ക്കടവിന്’

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ക്കടവിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവും ആണ് അവാര്‍ഡ്. 1977 മുതല്‍ സാഹിത്യ മേഖലയിലെ മികച്ച കൃതിക്ക് നല്‍കിവരുന്ന വയലാര്‍ അവാര്‍ഡില്‍ 48 ാമത്തെ പുരസ്‌കാര പ്രഖ്യാപനമാണിത്. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ഗണത്തില്‍ പെടുന്നതാണ് കൃതി. മഹാപ്രളയത്തില്‍ തകര്‍ന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമാക്കിയുള്ളതാണ് കാട്ടൂര്‍ക്കടവ്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സാഹിത്യകാരന്‍ …

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; കാസര്‍കോട് അടക്കം 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് അടക്കം 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. എട്ടിന് ഇടുക്കിയിലും ഒന്‍പതിന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടു …

മംഗളൂരുവില്‍ എല്‍.എസ്.ഡി മയക്കുമരുന്ന് കടത്തും വില്‍പനയും; മലയാളികളായ രണ്ടുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: എല്‍.എസ്.ഡി മയക്കുമരുന്ന് കടത്തുകയും അത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുകയും ചെയ്ത രണ്ടു മലയാളികള്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദില്‍(23), കണ്ണൂർ വിളക്കോട് സ്വദേശി മുഹമ്മദ് നിഹാല്‍(23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളില്‍ നിന്ന് കാറും മയക്കുമരുന്നും പിടിച്ചെടുത്തു. പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌ഐ എച്ച്ബി അനിതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഉള്‍പ്രദേശത്തെ പാരാമെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥികളാണ്. 78,000 രൂപയും 26 എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്ന് …

വിഗ്രഹത്തില്‍ ചാര്‍ത്തിയ മൂന്നുപവന്റെ സ്വര്‍ണാഭരണം വീട്ടിലേക്ക് കടത്തി; ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: മാല മോഷണക്കേസില്‍ പൂജാരി അറസ്റ്റില്‍. മണക്കാട് മുത്തു മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. 3 പവന്‍ മാല കൂടാതെ കമ്മല്‍ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്. വിഗ്രഹത്തില്‍ കിടന്ന മാലയുടെ കൊളുത്തുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ കമ്മിറ്റിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ആഭരണങ്ങള്‍ എത്രയും വേഗം തിരികെ നല്‍കാമെന്ന് അരുണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും …

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായയെ വളര്‍ത്തുന്നതിന് നിയന്ത്രണം വേണം; ദേശീയവേദി

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നായകള്‍ക്ക് നിയന്ത്രണമോ, വിലക്കോ വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ക്കു നായക്കൂട്ടങ്ങള്‍ വലിയ ഭീഷണിയായിരിക്കുകയാണെന്നു അറിയിപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഒരു കുട്ടിക്ക് കഴിഞ്ഞ ആഴ്ച നായയുടെ കടിയേറ്റ സംഭവം നടന്നിരുന്നു. നായയെ കെട്ടിയിട്ട് വളര്‍ത്താന്‍ ജീവനക്കാര്‍ സംവിധാനം ഉണ്ടാക്കണം. അല്ലെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് ഏറെയും നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. യാത്രക്കാര്‍ വിശ്രമിക്കേണ്ട ഇടങ്ങളൊക്കെ നായ്ക്കൂട്ടം കയ്യേറുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും, …

സര്‍വീസ് നടത്തുന്നതിനായി ബസ് എടുക്കാന്‍ പോകുന്നതിനിടെ ഹൃദയാഘാതം; ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. അര്‍ച്ചന ബസ് ഡ്രൈവറും ചെറുവത്തൂര്‍ പുതിയകണ്ടം സ്വദേശിയുമായ കെ.പി.പ്രകാശന്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ സര്‍വീസ് നടത്തുന്നതിനായി ബസ് എടുക്കാന്‍ ചീമേനിയിലേക്ക് പോകുന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കേശവന്റെയും കെ.പി.കല്യാണിയുടെയും മകനാണ്. ഭാര്യ: ശ്രുതി (പിലിക്കോട്). മകള്‍: അമയ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ശ്രീനിവാസന്‍, കെ.പി.അശോകന്‍, കെ.പി.രാജന്‍. ഞായറാഴ്ച ചെറുവത്തൂര്‍ ഹൈവേ ഓട്ടോസ്റ്റാന്റിലും പുതിയകണ്ടത്തിലും …

കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്ലീം പേരുകാര്‍; കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണെന്ന് കെടി ജലീല്‍ എംഎല്‍എ.മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.സ്വര്‍ണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് സ്വര്‍ണ കടത്ത് മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയ്യാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് ഇസ്ലാമോഫോബിക് ആവുകയെന്ന് കെ.ടി ജലീല്‍ ചോദിച്ചു. അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് …

മംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ കാണാതായി; കാര്‍ കലൂര്‍ പാലത്തിനടുത്ത് അപകടത്തില്‍പെട്ട നിലയില്‍

മംഗളൂരു: മംഗളൂരുവില്‍ പ്രമുഖ വ്യവസായിയെ കാണാതായി. പ്രമുഖ ബിസിനസ് കാരനും ജനതാദള്‍ (എസ്) എല്‍എല്‍സി ബിഎം ഫറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനുമായ മുംതാസ് അലിയെയാണ് ഞായറാഴ്ച പുലര്‍ച്ചേ കാണാതായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്ന നിലയില്‍ പുലര്‍ച്ചെ 5 മണിക്ക് കുലൂര്‍ പാലത്തിനടുത്ത് കണ്ടെത്തി. മുംദാസ് അലി പുലര്‍ച്ചെ മൂന്നു മണിക്കാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുലൂര്‍ പാലത്തിന് സമീപം കണ്ടെത്തിയ കാറിന് അപകടത്തില്‍പ്പെട്ടതിന്റെ അടയാളങ്ങള്‍ കാണാനുണ്ട്. കാര്‍ നിര്‍ത്തിയിട്ട …

കടയ്ക്ക് തീപിടിച്ച് മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ വെന്തുമരിച്ചു

മുംബൈ: ചെമ്പൂരില്‍ ഇന്നു പുലര്‍ച്ചേ അഞ്ചേകാലോടെയുണ്ടായ തീപിടുത്തത്തില്‍ മുന്നുകുട്ടികള്‍ ഉള്‍പ്പെടേ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. സിദ്ധാര്‍ത്ഥ കോളനിയിലെ ഇവരുടെ കടയ്ക്ക് തീപിടിച്ചാണ് അപകടം. പ്രസീപ്രേം ഗുപ്ത(6), മഞ്ജുപ്രേം(30), അനിത(39), പ്രേം ചേതിരാം(30), നരേന്ദ്രഗുപ്ത(10), വിധിചേതിരാം(15), ഗീതാദേവി(60) എന്നിവരാണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്‌ളോറിലാണ് തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം പടരുന്നത് തടഞ്ഞു.

പൂഞ്ച് ജില്ലയില്‍ നിന്നും വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; സംഭവം ചൊവ്വാഴ്ച ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നും വന്‍ ആയുധ ശേഖരവും വന്‍ സ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ചൊവ്വാഴ്ച ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് സൈനീക വിഭാഗം ഈ മേഖലയില്‍ ജാഗ്രത പാലിക്കുകയായിരുന്നു. ഇതിനിടയില്‍ ലഭിച്ച ആയുധക്കടത്ത് സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുടെ ബാഗില്‍ നിന്ന് ഇവ പിടികൂടിയത്. എകെ 47 പിസ്റ്റളിന്റെ വെടിയുണ്ടകളും സങ്കീര്‍ണ സ്‌ഫോടക വസ്തുവായ ആര്‍ഡിഐഇഡി, …

സബീന പാട്ടുകാരനും പൊതുമരാമത്ത് കരാറുകാരനുമായ കുമ്പളയിലെ പിഎസ് മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: സബീന പാട്ടുകാരനും പൊതുമരാമത്ത് കരാറുകാരനുമായ കുമ്പള പേരാല്‍ മടിമുഗര്‍ സ്വദേശി പിഎസ് മുഹമ്മദ് ഹാജി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ദീര്‍ഘകാലം മടിമുഗര്‍ ജുമമാസ്ജിദ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പേരാല്‍ വാര്‍ഡ് മുസ്ലീംലീഗ് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. കുമ്പളയിലെ അറിയപ്പെടുന്ന സബീന പാട്ട് ഗായകനായിരുന്നു. എഴുപതുകളിലും എണ്‍പതുകൡും കല്യാണ വീടുകളിലും മറ്റുമുള്ള പരിപാടികളില്‍ സജീവമായിരുന്നു. ഖബറടക്കം ഞായറാഴ്ച വൈകീട്ടു നടക്കും. ഭാര്യ: ഖദീജ. മക്കള്‍: ഷേയ്ക്കലി, അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, …

തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പാലക്കുന്ന് വടക്കുമ്പാട്ട് തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല്‍ കുത്തേറ്റ് 5 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്തിലെ വടക്കുമ്പാട് വാര്‍ഡിലെകുളിക്കാവ് ക്ഷേത്രത്തിനു സമീപം സൈബുന്നീസയുടെ പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം. കാട്ടിനുള്ളിലെ പാഴ്ചെടികള്‍ മാറ്റുന്നതിനിടെ കടന്നല്‍കൂട് തകരുകയായിരുന്നു.പരിക്കേറ്റ കാനങ്കര ലീല(58), കൊവ്വല്‍ ലീല(60), പാവൂര്‍ സാവിത്രി(68), കെവി യശോദ(63), ടി സാവിത്രി (55) എന്നിവര്‍ കരിവെള്ളൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.

കള്ളന്‍ കപ്പലില്‍ തന്നെ! എം.ടിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത് പാചകക്കാരിയും ബന്ധുവും

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത് പാചകക്കാരിയും ബന്ധുവും ചേര്‍ന്ന്. പ്രതികളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് മോഷണം നടന്നത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടില്‍വെച്ച് നല്‍കിയ …

ആഴക്കടല്‍ മല്‍സ്യബന്ധനം; പിടികൂടിയ സംഘത്തിന് നേരെ അക്രമം; ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡ് മാവില കടപ്പുറത്തെ ബിനീഷിനു ഗുരുതര പരിക്ക്

കാസര്‍കോട്: സമുദ്രാതിര്‍ത്തി കടന്നുള്ള ആഴക്കടല്‍ മല്‍സ്യബന്ധനം തടയുന്നതിനിടയിലുണ്ടായ അക്രമത്തിലാണെന്നു സംശയിക്കുന്നു, ഫിഷറീസ് റെസ്‌ക്യു ഗാര്‍ഡ് മാവിലാക്കടപ്പുറം ഒരിയരയിലെ ബിനീഷിനു(45 )ഗുരുതരമായി പരിക്കേറ്റു. മല്‍സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്ന് കരക്കെത്തിച്ച ബിനീഷിനെ കാസര്‍കോട്ട് സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച്ച രാത്രി ബേക്കല്‍ പള്ളിക്കര ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ വച്ചാണ് അപകടം ഉണ്ടായത്. അനധികൃതമായി ലൈറ്റ് തെളിച്ച് മീന്‍ പിടിക്കുന്നത് തടയുന്നതിനായി കോസ്റ്റല്‍ പൊലീസും മറൈന്‍ …

കഴുത്തുഞെരിച്ചും തല ചുമരിൽ ഇടിച്ചും കൊല, പുല്ലൂർ കണ്ണോത്ത് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

കാസര്‍കോട്: ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയില്‍ ഇടിച്ചും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍ കണ്ണോത്ത് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ണോത്ത് അയ്യപ്പമഠത്തിന് സമീപത്തെ എന്‍.ടി ബീന(40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദാമോദരനെ (55)അമ്പലത്തറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം ദാമോദരന്‍ അയല്‍വാസികളെ അറിയിച്ചത്. നാട്ടുകാരെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ബീനയെ കണ്ടെത്തുകയായിരുന്നു. …