കാനത്തൂര്‍ വയനാട്ട്‌ കുലവന്‍ ദൈവംകെട്ട്‌; നാട്ടിയുത്സവം നടത്തി നാട്ടുകാർ

 കാസർകോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനം താനത്തിങ്കാല്‍ വയനാട്ട്‌ കുലവന്‍ ദൈവം കെട്ടു മഹോത്സവത്തിന്‌ മുന്നോടിയായി നടത്തിയ നാട്ടിയുത്സവം നാടിന്റെ ആഘോഷമായി. തെയ്യംകെട്ടിന്‌ ആവശ്യമായ നെല്ല്‌ സ്വന്തമായി വിളയിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ നാട്ടുകാരുടെ സഹകരണത്തോടെ പേരടുക്കം തായത്ത്‌ വീട്‌ തറവാടിന്റെ പാടത്തില്‍ കൃഷിയിറക്കിയത്‌. നാട്ടിയുത്സവം മുളിയാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മിനി ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ എ ജനാര്‍ദ്ദനന്‍, വാര്‍ഡ്‌ മെമ്പര്‍ ഇ മോഹനന്‍, നാല്‍വര്‍ദൈവസ്ഥാനം ട്രസ്റ്റ്‌ മെമ്പര്‍മാരായ കെ പി കരുണാകരന്‍, കെ പി …

പളളിയിൽ ദേശീയ പതാക ഉയർത്തുമ്പോൾ കയ്യാങ്കളി; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട് : പള്ളിയിൽ ദേശീയ പാത ഉയർത്തുന്നതിനിടെ കമ്മിറ്റി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി.കാസ‍ർകോട് വിദ്യാനഗർ എരുതുംകടവ് ജമാ അത്ത് അങ്കണത്തിലാണ് സംഭവം.കയ്യാങ്കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാൾ പതാക ഉയർത്തുമ്പോൾ മറ്റൊരാൾ ഇടപെടാൻ ശ്രമിക്കുന്നതും , പതാക കെട്ടിയ ചരട് പിടിക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് പേരുടെ കയ്യിൽ നിന്നും ചരട് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.ഇവിടെ രണ്ട് വർഷമായി സ്ഥിരം ജമാ അത്ത് കമ്മിറ്റിയില്ലെന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കം നിലനിൽക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികളുടെ വാദം.സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ …

വാഹനാപകടത്തിൽ പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു;മരിച്ചത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്‍റെ സഹോദരൻ ശ്രീധരൻ അരളിത്തായ;ഒന്നര വർഷം മുൻപ്  മറ്റൊരു സഹോദരൻ മരിച്ചതും വാഹനാപകടത്തിൽ

കാസർകോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു.കാസർകോട് തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) ആണ് മരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ  ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഞായറാഴ്ച രാവിലെ ഒൻപതിന് ദേശീയപാതയിൽ  പയ്യന്നൂ‍രായിരുന്നു അപകടം. ഒരു പൂജാ ചടങ്ങ് കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരുമ്പോൾ വെള്ളൂർ കണിയേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വച്ച് കാറിടിക്കുകയായിരുന്നു.ഇതേ കാർ മറ്റൊരു കാറിലും ഇടിച്ച് അപകടമുണ്ടായി 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച …

‍ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: തളിപ്പറമ്പ് ധര്‍മശാലയില്‍  നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറി കയറിയിറങ്ങി മരിച്ചു. തൃശ്ശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ രാജന്റെ മകന്‍ സജേഷ് (36) ആണ് മരിച്ചത്.  ധര്‍മശാലയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം ലോറിക്കടിയില്‍ കിടന്നുറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ ആയിരുന്നു അപകടം. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം …

മതനിരപേക്ഷ , ജനാധിപത്യ ഫെഡറൽ ഇന്ത്യയെ സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്

കാസർകോട് : നൂറ്റാണ്ടു നീണ്ട് നിന്ന ഐതിഹാസിക സമരങ്ങളിലുടെ കൈവരിച്ച സ്വാതന്ത്ര്യവും തുടർന്ന് കെട്ടിപ്പടുത്ത മത നിരപേക്ഷ ജനാധിപത്യ ഫെഡറൽ വ്യവസ്ഥിതിയും തകരാതെ സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിച്ചുകൊണ്ടുള്ള ഏകത്വം ശക്തിപ്പെടുത്തണം.സ്വാതന്ത്ര്യത്തിന്‍റെ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് എം.ബി രാജേഷ് വ്യക്തമാക്കി. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി ഗാർഡ്ഓഫ് ഓണർ സ്വീകരിച്ചു സംസാരിക്കുകായിരുന്നു മന്ത്രി എം.ബി രാജേഷ്. സായുധ പൊലീസ്, വനിതാ …

സ്വാതന്ത്ര്യം ഏവർക്കും തുല്യമായി അവകാശപ്പെട്ടത്;കേരളത്തിന്‍റെ ഒരുമയെ പിന്നോട്ടടിക്കാനുള്ള നീക്കം മുളയിൽ നുള്ളണം;കേരളം വികസന കുതിപ്പിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:  77ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന്  ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചു വെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2016ൽ കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം …

ആശങ്കയായി ചെറുപ്പക്കാരുടെ കുഴഞ്ഞ് വീണ് മരണങ്ങൾ; നഴ്സിങ്ങ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; കുഴഞ്ഞ് വീണ് മരിക്കുന്നവരിൽ അധികവും വിദ്യാർത്ഥികൾ

മംഗളൂരു: നഴ്സിങ്ങ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗളൂരുവിൽ സ്വകാര്യ നഴ്സിങ്ങ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ബൽത്തങ്ങാടി നെരിയ ഗ്രാമത്തിലെ സുമ (19) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകാതിരുന്ന സുമയെ ഓഗസ്റ്റ് 9 ന് അസുഖം കൂടിയതിനെ തുടർന്ന് മംഗുളൂരിവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 13 ന് അസുഖം മൂ‍ച്ഛിക്കുകയായിരുന്നു. രക്തസമ്മർദ്ദം താഴ്ന്നതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.അടുത്തിടെ ചെറുപ്പക്കാർ കുഴഞ്ഞ് വീണ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. …

സ്വാതന്ത്ര്യ ദിനത്തിൽ  ഇന്ത്യയുടെ സമ്പന്നമായ ടെക്സ്റ്റൈൽ പൈതൃകത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഗൂഗിൾ; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വർണാഭമായ ഡൂഡിൽ ആണ് ഗൂഗിൾ തയ്യാറാക്കിയത്

രാജ്യത്തിന്റെ സമ്പന്നമായ ടെക്‌സ്‌റ്റൈൽ പൈതൃകത്തോടുള്ള ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡൂഡിലിലൂടെ തുണിത്തരങ്ങളെയും അവയുടെ സവിശേഷതയെയും അത് ധരിക്കുന്ന ഇന്ത്യക്കാരുടെയും അഗാധമായ ബന്ധത്തെ ആഘോഷിക്കുന്നു. ഇന്നത്തെ ഡൂഡിൽ രൂപകല്‌പന ചെയ്തിരിക്കുന്നത് ന്യൂഡൽഹി ആസ്ഥാനമായുള്ള കലാകാരി നമ്രത കുമാറാണ്. “1947 ലെ ഈ ദിവസം, ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായപ്പോൾ ഒരു പുതിയ യുഗം ഉദിച്ചു. ഈ ദിനത്തിന്റെ പ്രതീകമായി, ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വാർഷിക പതാക ഉയർത്തൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ റൗഡി അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പൊലീസ്

മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ റൗഡിയെ മംഗലൂരു പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.കസ്ബ ബെഗ്രയിലെ മുഹമ്മദ് സർഫാസ് എന്ന ചപ്പു(22)നെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ പെൺകുട്ടിയെ ഓഗസ്റ്റ് 10 നാണ് ഇയാൾ തട്ടികൊണ്ട് പോയത്. ബൈന്തൂർ, പനമ്പൂർ, മംഗളൂരു എന്നിവിടങ്ങളിലായി എട്ടിൽ അധികം കേസുകളിൽ പ്രതിയാണ് മുഹമ്മദ് സർഫാസ് എന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റിലായ പ്രതിയെ ചെവ്വാഴ്ച …

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും;രാജ്യം മണിപ്പൂരിനൊപ്പം;മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ

ന്യൂഡൽഹി: പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൊവിഡിന് ശേഷം ഉയർന്നുവന്ന ലോക ക്രമത്തിൽ ഭാരതത്തിന് സവിശേഷ സ്ഥാനമുണ്ട്. സാമ്പത്തിക ശക്തിയിൽ രാജ്യ ലോക രാഷ്ട്രങ്ങളിൽ 10 ൽ നിന്ന് 5 ലേക്ക് ഇന്ത്യ  ഉയർന്നു. 2047 ൽ സ്വാതന്ത്ര്യത്തിന്‍റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ രാജ്യം വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ യുവജനതയാണ് രാജ്യത്തിന്‍റെ ശക്തി.യുവ സമൂഹം രാജ്യത്തെ …

ഓണം ലക്ഷ്യമാക്കി സംസ്ഥാനത്തേക്ക് മദ്യം ഒഴുകുന്നു; മഞ്ചേശ്വരത്ത് 302 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിനോട്‌ അനുബന്ധിച്ച് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് കാറിൽ കടത്താൻ ശ്രമിച്ച 302.4 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 8 മണിയോടെ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസും സംഘവുംനടത്തിയ വാഹന പരിശോധനയിലാണ് വൻ മദ്യ കടത്ത് പിടികൂടിയത്. ഉദുമ പനയാൽ ദേവൻ പൊടിച്ച പാറ സ്വദേശി ഭാരത് രാജ് (30) ആണ് കാറിൽ മദ്യം കടത്തിയത്. മാരുതി എർട്ടിഗ ടാക്സി …

രാജ്യം സ്വതന്ത്ര്യദിനാഘോഷ ലഹരിയിലേക്ക് ; സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ

ന്യൂഡൽഹി: രാജ്യം ഏഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ.രാജ്യവ്യാപകമായി സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. സൈനിക, അർധസൈനിക വിഭാഗങ്ങൾ, സായുധ സേനകൾ,പൊലീസ്, എൻ.സി.സി, എൻ,എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങി വിവിധ പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണി നിരക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സാധാരണകാരായ വിവിധ മേഖലകളിൽ നിന്നുള്ള 1800 ഓളം പേരെ ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആഘോഷത്തിന് മുന്നോടിയായി …

രാജ്യത്തെ പൗരന്മാരെല്ലാം തുല്യർ ;ഭാരതീയൻ എന്ന സ്വത്വം ജാതി മത ചിന്തകൾക്ക് മുകളിൽ; സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാഷ്ട്രപതി ദ്രൗപതി മുർമ്മു

രാജ്യത്ത് പൗരന്മാരല്ലാം തുല്യരെന്ന്  രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു.ജാതി, മതം, ഭാഷാ, പ്രദേശം തുടങ്ങിയ  ചിന്തകൾക്ക് മുകളിലാണ് ഭാരതീയൻ എന്ന സ്വത്വം എന്ന് രാഷ്ട്രപതി പറഞ്ഞു.ഇന്ത്യ  വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിവസത്തിന്‍റെ ഓർമ്മ പുതുക്കുമ്പോൾ  രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ഏവരെയും സ്മരിക്കുന്നതായും ആദരവ് അ‍ർപ്പിക്കുന്നതായും   രാഷ്ട്രപതി തന്‍റെ  സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. മഹത്തായ ഒരു ജനാധിപത്യത്തിന്‍റെ  ഭാഗമാണ് നാം എന്ന വസ്തുതയാണ് സ്വാതന്ത്ര്യ ദിനത്തിൽ നാം ആഘോഷിക്കുന്നത്.   ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ ശക്തിയായി വളർന്നിരിക്കുന്നു. രാജ്യം …

പനി ബാധിച്ചു കുഴഞ്ഞ് വീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂര്‍: പനി ബാധിച്ച് വീട്ടില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെറുകുന്നു സ്വദേശി സി വി മുസ്തഫയുടെയും ഷമീമയുടെയും മകള്‍ ഫാത്വിമ മിസ് വ (17) ആണ് മരിച്ചത്.കണ്ണപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍: മിഹറാജ് (വിദ്യാര്‍ഥി, മാടായി കോളജ്).

കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്; 24 മണിക്കൂറിനിടെ കല്ലേറുണ്ടാകുന്നത് മൂന്നാം തവണ

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് വീണ്ടും കല്ലേറുണ്ടായത്. 24 മണിക്കൂറിനിടേ മൂന്നാമത്തെ കല്ലേറാണ് ഇന്നു നടന്നത്. റെയില്‍വേ പോലീസും കേരള പോലീസും സംയുക്തമായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പരിശോധന നടത്തിവരികയാണ്.കഴിഞ്ഞ ദിവസം തിരുവന്തപുരത്തുനിന്ന് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നെ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരില്‍ വച്ച് കല്ലേറുണ്ടായിരുന്നു. നേത്രാവതി എക്‌സ്പ്രസിന്റെ എ വണ്‍ എസി കോച്ചിന്റെ ഗ്ലാസും …

ക്ഷേത്രകുളത്തിൽ  നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ: പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശി  ഊട്ടുതറതുണ്ടിൽ നന്ദു കൃഷ്ണ(23)ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പയ്യന്നൂർ ഫിഷറീസ് കോളേജിൽ ബിഎഫ്എസ് സി വിദ്യാർത്ഥികളായ  നന്ദുകൃഷ്ണയും,   തിരുവനന്തപുരം സ്വദേശി അശ്വിനുമാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രകുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്.  നാട്ടുകാർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അബോധാവസ്ഥയിലായ നന്ദു മരിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. നന്ദു കൃഷ്ണയുടെ …

ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി; മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി; തെരഞ്ഞെടുപ്പ് ചൂടിൽ പുതുപ്പള്ളി

കോട്ടയം:   പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി. ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി.ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റാണ് ജി. ലിജിൻ ലാൽ.   ബിജെപി കേന്ദ്ര നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിക്കൊപ്പമാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികൾ  വഹിച്ചിട്ടുള്ള ലിജിൻ ലാൽ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ക്രിസത്യൻ സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൂടെ …

ഹിമാചലില്‍ മേഘ വിസ്‌ഫോടനം, ശിവക്ഷേത്രം തകര്‍ന്നു 9 മരണം

കനത്ത മഴയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു.ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്നു 9 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസപ്പെട്ടു. ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ …