കാസർകോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനം താനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദൈവം കെട്ടു മഹോത്സവത്തിന് മുന്നോടിയായി നടത്തിയ നാട്ടിയുത്സവം നാടിന്റെ ആഘോഷമായി. തെയ്യംകെട്ടിന് ആവശ്യമായ നെല്ല് സ്വന്തമായി വിളയിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാരുടെ സഹകരണത്തോടെ പേരടുക്കം തായത്ത് വീട് തറവാടിന്റെ പാടത്തില്‍ കൃഷിയിറക്കിയത്. നാട്ടിയുത്സവം മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എ ജനാര്‍ദ്ദനന്‍, വാര്‍ഡ് മെമ്പര്‍ ഇ മോഹനന്‍, നാല്‍വര്‍ദൈവസ്ഥാനം ട്രസ്റ്റ് മെമ്പര്‍മാരായ കെ പി കരുണാകരന്‍, കെ പി ശശിധരന്‍, കെ പി ജയരാജന്‍, സ്ഥാനികനായ ഉപേന്ദ്രന്‍ വെളിച്ചപ്പാടന്‍, ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കെ.പി ബാലചന്ദ്രന്‍, എം രാഘവന്‍ നായര്‍, നാരായണന്‍ ശിവഗിരി, ജനാര്‍ദ്ദന്‍, ജനറല്‍ സെക്രട്ടറി വി രാജന്‍ പയര്‍പ്പള്ളം, പേരടുക്കം തായത്ത് വീട് തറവാട് കമ്മിറ്റി പ്രസിഡന്റ് ദാമോദരന്‍ കണ്ടിങ്ങാനടുക്കം, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ നാട്ടിമഹോത്സവത്തിന് നേതൃത്വം നല്‍കി.