തിരുവനന്തപുരം: 77ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചു വെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 2016ൽ കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷം കോടിയായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് ഇത്10.17 കോടിയിലേക്ക് ഉയർന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിന്‍റെ കടബാധ്യത കുറയ്ക്കാനായി. വ്യവസായം വർധിപ്പിക്കാൻ സംരംഭക വർഷമെന്ന പ്രത്യേക പദ്ധതിയുണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഏഴ് വർഷത്തിനിടെ 1057 വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്ഷേമരംഗത്തും സർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി