രാജ്യത്തിന്റെ സമ്പന്നമായ ടെക്‌സ്‌റ്റൈൽ പൈതൃകത്തോടുള്ള ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഡൂഡിലിലൂടെ തുണിത്തരങ്ങളെയും അവയുടെ സവിശേഷതയെയും അത് ധരിക്കുന്ന ഇന്ത്യക്കാരുടെയും അഗാധമായ ബന്ധത്തെ ആഘോഷിക്കുന്നു. ഇന്നത്തെ ഡൂഡിൽ രൂപകല്‌പന ചെയ്തിരിക്കുന്നത് ന്യൂഡൽഹി ആസ്ഥാനമായുള്ള കലാകാരി നമ്രത കുമാറാണ്.
“1947 ലെ ഈ ദിവസം, ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായപ്പോൾ ഒരു പുതിയ യുഗം ഉദിച്ചു. ഈ ദിനത്തിന്റെ പ്രതീകമായി, ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വാർഷിക പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നു. പൗരന്മാർ ദേശീയ ഗാനം ആലപിക്കുകയും സ്വാതന്ത്ര്യ സമര നേതാക്കളെ അനുസ്മരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു, സ്കൂളുകളിലും അയൽപക്കങ്ങളിലും കുട്ടികൾ നാടകങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുന്ന വിവിധ സാംസ്കാരിക പരിപാടികൾ നടക്കുന്നു”. ഗൂഗിൾ ഡൂഡിൽ അവരുടെ പേജിൽ ചരിത്രപരമായ ദിവസത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് എഴുതി.
ഈ ഡൂഡിലിന്റെ ക്രിയേറ്റീവ് പ്രക്രിയയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്രത പറഞ്ഞു, “ താന്‍ ഇന്ത്യുടെ ടെക്‌സ്റ്റൈൽ ക്രാഫ്റ്റ് രൂപങ്ങൾ ഏതൊക്കെ എന്ന് ആദ്യം തിരിച്ചറിഞ്ഞു: ഇന്ത്യയിൽ നിലവിലുള്ള വൈവിധ്യമാർന്ന ടെക്‌സ്റ്റൈൽ ക്രാഫ്റ്റ് രൂപങ്ങൾ ഗവേഷണം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തു. എംബ്രോയ്ഡറി, വ്യത്യസ്ത നെയ്ത്ത് ശൈലികൾ, പ്രിന്റിംഗ് ടെക്നിക്കുകൾ, റെസിസ്റ്റ്-ഡൈയിംഗ് ടെക്നിക്കുകൾ, കൈകൊണ്ട് വരച്ച തുണിത്തരങ്ങൾ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ടെക്നിക്കുകളുടെ വിശാലമായ ഛായാരൂപം ഉൾക്കൊള്ളിക്കാന്‍ ഞാൻ ശ്രമിച്ചു. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ ഞാൻ സമതുലിതമായ രീതിയിൽ പ്രതിനിധീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തി.
സൃഷ്ടിപരമായ പ്രക്രിയയിലുടനീളം, ഇന്ത്യയുടെ തുണിത്തരങ്ങളെയും രാജ്യത്തിന്റെ ഐഡന്റിറ്റിയുമായുള്ള അവരുടെ അഗാധമായ ബന്ധത്തെയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഈ കലാസൃഷ്‌ടിയിലൂടെ, ഇന്ത്യയുടെ ടെക്‌സ്‌റ്റൈൽ പാരമ്പര്യങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും കലാപരമായ വൈഭവത്തിലേക്കും വെളിച്ചം വീശാനും ഗൂഗിൾ ഡൂഡിൽ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കാനും കഴിയുമെന്നായിരുന്നു എന്റെ പ്രതീക്ഷ,” അവർ കൂട്ടിച്ചേർത്തു.