മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൃഷ്ടി പ്രദേശത്ത് മഴപെയ്യിക്കാൻ തമിഴ്നാടിന്റെ പ്രാർത്ഥന, വരുണ പൂജ നടത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു. വൃഷ്ടി പ്രദേശത്ത് മഴപെയ്യിക്കാൻ തമിഴ്നാടിന്റെ പ്രാർത്ഥന. മഴയ്ക്കായി പ്രത്യേക പൂജകൾ നടന്നു. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിലാണ് കർഷകർ വരുണപൂജ നടത്തിയത്. കമ്പംവാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പൂജ നടന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലും തേനി ജില്ലയിലും മഴ പെയ്യുന്നതിനായാണ് വരുണ പൂജകൾ നടത്തിയത്. ഗൗമാരിയമ്മന് പ്രത്യേക അഭിഷേകവും ആരാധനയും നടത്തി. കാർഷിക അഭിവൃദ്ധിക്കും കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരത്തിനും കർഷകർ പ്രാർത്ഥിച്ചു. നിരവധി കർഷകരും നാട്ടുകാരും പൂജകളിൽ …