തുടര്‍ച്ചയായി വയറുവേദനയും ഛര്‍ദ്ദിയും; ചികില്‍സ തേടി ആശുപത്രിയിലെത്തിയ 9 വയസുകാരിയുടെ വയറ്റില്‍ കണ്ടെത്തിയത് ഒരു കിലോയോളം തൂക്കമുളള തലമുടി

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത് ഒരു കിലോഗ്രാം വരുന്ന തലമുടി. തലമുടി പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിയായ ഒന്‍പതു വയസുകാരി ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരികയാണ്. വയറു വേദനയും ഛര്‍ദിയും മൂലമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് തലമുടിയുണ്ടെന്ന് കണ്ടെത്തിയത്. ലോകത്തില്‍ തന്നെ നൂറില്‍ താഴെ ആള്‍ക്കാരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ കുട്ടിക്കും ബാധിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മാനസിക സമ്മര്‍ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ മുടി പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടന്ന മുടി ദഹിക്കാതെ കുടലില്‍ തങ്ങിക്കിടന്ന് കട്ടിയുള്ള തടസ്സമായി മാറുന്നതാണ് അവസ്ഥയാണിത്. മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍റ്റന്റ് ഡോ. ബിജു ഐജി നായരുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം മുടിക്കെട്ട് പുറത്തെടുത്തു. ഓപ്പറേഷന് ശേഷം പൂര്‍ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഇപ്പോള്‍ മറ്റുപ്രശ്‌നമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page