മുളിയാർ: കെ. നീലകണ്ഠൻ എം എൽ എ യുടെ നേതൃത്വത്തിൽ മുളിയാർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികളും ഭാവിയിൽ ഏറ്റെടുക്കേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച് സദസ്സ് വിശദമായി ചർച്ച ചെയ്തു.കെ. നീലകണ്ഠൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.പഞ്ചായത്തിൽ നിലവിൽ നടപ്പാക്കിവരുന്ന വിവിധ വികസന പദ്ധതികൾ, പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ, ഭാവിയിൽ എം.എൽ.എയുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കേണ്ട വികസന പ്രവർത്തനങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളും വിവിധ മേഖലകളിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ച് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള വേദിയായി വികസന സദസ്സ് മാറി.ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബി. എം. അബൂബക്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ബി. ഷാഫി, സി. അശോകൻ , എം. മാധവൻ, സുധീഷ് , മുളിയാർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ഗോപിനാഥൻ നായർ, വിബിജി റാംജി ഓംബുഡ്സ്മാൻ രാജാറാം, കില റിസോഴ്സ് പേഴ്സൺമാരായ കെ. വി. വിജയൻ , ഷറീഫ് കൊടവഞ്ചി, ശശിധരൻ , ഡോ.ഷമീമ തൻവീർ പ്രസംഗിച്ചു.മുളിയാർ പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വികസന സദസ്സിന്റെ ഭാഗമായി രൂപീകരിച്ച വിഷയ ചർച്ചാ ഗ്രൂപ്പ് പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ജനപങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.പി. ശശി നന്ദി പറഞ്ഞു







