ചേവാര്‍ പാച്ചാണിപ്പുഴയില്‍ അനധികൃത മണല്‍കടത്ത്; രണ്ടുപേരെ ലോറി സഹിതം പിടികൂടി
കാസര്‍കോട്: ചേവാര്‍ പാച്ചാണിപ്പുഴയില്‍ നിന്ന് അനധികൃത മണല്‍കടത്ത് കുമ്പള പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. മണല്‍കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു. ഷിറിയ സ്വദേശി രജിന്‍കുമാര്‍(29), ഇച്ചിലംകോട് വീരനഗര്‍ സ്വദേശി മുകേഷ്(27) എന്നിവരാണ് പിടിയിലായത്. എസ്‌ഐ വിവി സന്തോഷ്, എഎസ്‌ഐമാരായ അതുല്‍റാം, അജയ് എന്നിവരുടെ നേതൃത്വത്തിലാണ് മണല്‍ക്കടത്ത് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കയ്യാറില്‍ പട്രോളിങ് നടത്തവേയാണ് മണല്‍ക്കടത്തുന്നതായി വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടന്ന വാഹന പരിശോധനയില്‍ മണ്ടേക്കാപ്പ് ഭാഗത്തുനിന്ന് പെര്‍മുദെ ഭാഗത്തേയ്ക്ക് ഒരു ലോറിയില്‍ മണല്‍ …
Read more “ചേവാര്‍ പാച്ചാണിപ്പുഴയില്‍ അനധികൃത മണല്‍കടത്ത്; രണ്ടുപേരെ ലോറി സഹിതം പിടികൂടി”