വീട് കുത്തിത്തുറന്ന് ആറരപവന്റെ ആഭരണങ്ങള്‍ കവര്‍ന്നു

ഇരിക്കൂര്‍: വീട് കുത്തിത്തുറന്ന് ആറരപവന്റെ ആഭരണങ്ങളും അയ്യായിരം രൂപയും കവര്‍ന്നു. പടിയൂര്‍ പെരുവംപറമ്പിലെ രമേശന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. കഴിഞ്ഞ 30നും ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാലുമണിക്കുമിടയിലാണ് കവര്‍ച്ച നടന്നത്. മാമാനം ക്ഷേത്രജീവനക്കാരനായ രമേശന്‍ വീട് പൂട്ടി എറണാകുളത്തേക്ക് പോയതായിരുന്നു. വീട്ടിലെ ചെടികള്‍ നനക്കാനും മറ്റും അയല്‍വാസിയായ വി.എം.പ്രവീണിനെ ഏല്‍പ്പിച്ചിരുന്നു. 30ന് പ്രവീണ്‍ വെള്ളം നനച്ചിരുന്നു. ഒന്നാം തീയതി മഴയായതിനാല്‍ വെള്ളം നനക്കാന്‍ വന്നില്ല. ഇന്നലെ വെള്ളം നനക്കാനെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രവീണ്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇരിട്ടി ഡിവൈ.എസ്.പി: പി.കെ.ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page