ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം; കൊടക്കാട് ഓലാട്ട് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

ചീമേനി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച 22 കാരനെ പയ്യന്നൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റുചെയ്തു. കൊടക്കാട് ഓലാട്ട് സ്വദേശി ജിത്തുവാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹിതനായ യുവാവ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതുമുതലെടുത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. സംസാരിച്ചിരിക്കെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു. പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയി. പിന്നീട് പെണ്‍കുട്ടി വീട്ടുകാരെത്തിയപ്പോള്‍ സംഭവം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരും സംഘവും വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page