തിരുവനന്തപുരം: മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ശ്രീലേഖ മേയര്‍ വി.വി. രാജേഷിന് കൈമാറിയതായാണ് വിവരം. സെപ്റ്റംബര്‍ 30ന് ശ്രീലേഖ രാജിക്കത്ത് മേയര്‍ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വകാര്യ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ് ശീലേഖ നല്‍കുന്ന വിശദീകരണം. കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ഇവര്‍. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖയുടെ രാജി. ഇതോടെ കോര്‍പറേഷനില്‍ ബിജെപി ഭരണം അനിശ്ചിതത്വത്തിലായിട്ടുണ്ട്. രാജി ബിജെപി നേതൃത്വത്തെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 101 അംഗങ്ങളാണുള്ളത്. ഇതില്‍ 51 പേരാണ് ബിജെപിക്കുള്ളത്. ഇവരില്‍ ഒരു കൗണ്‍സിലര്‍ നിയമനടപടികളിലാണ്.








