മുന്‍ കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടറെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: മുന്‍ കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടറെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ ബള്ളൂരു തെങ്കമജലു സ്വദേശി മോഹന നായ്ക്(50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാളെ വീടിന് സമീപത്തെ കൃഷിത്തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. അതിനിടെ നാട്ടുകാര്‍ കുളത്തിന് സമീപം മോഹനയുടെ ചെരിപ്പ് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ വിവര മറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി ആളെ പുറത്തെടുത്തുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ മോഹന നേരത്തെ കുറച്ചുകാലം കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ താല്‍ക്കാലിക കണ്ടക്ടറായി ജോലിചെയ്തിരുന്നു. പരേതനായ ഈശ്വര നായ്കിന്റെയും ശാരദയുടെയും മകനാണ്. സഹോദരങ്ങള്‍: ദേവപ്പ, ദിവാകര, അശോക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page