യുവതി ആള്‍മറയില്ലാത്ത കിണറില്‍ വീണു മരിച്ച നിലയില്‍

പയ്യന്നൂര്‍: യുവതിയെ ആള്‍മറയില്ലാത്ത വീട്ടുകിണറില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാങ്കോല്‍ കരിങ്കുഴിയിലെ കെ. ശോഭ (45)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വെള്ളമെടുക്കവെ അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. പെരിങ്ങോം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. കൊഴുന്തില്‍ ലക്ഷ്മിയുടെയും പരേതനായ മയിച്ച കുമാരന്റെയും മകളാണ്. ഭര്‍ത്താവ്: ബിജു(കുണിയന്‍). മക്കള്‍: നവാമിക, കാശിനാഥ്. സഹോദരങ്ങള്‍: പ്രസന്ന(കാനായി), പുഷ്പ(എരമം), ഭാര്‍ഗ്ഗവി(ചെറുകുന്ന്), സത്യ(കരിങ്കുഴി), കൃഷണകുമാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page