യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിരുന്ന രണ്ട് ജീപ്പുകള്‍ തകര്‍ത്തു; ഒരാള്‍ക്കെതിരെ കേസ്

തളിപ്പറമ്പ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടിന്റെ വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. എം.സി അഖില്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളാണ് തകര്‍ത്തത്. രാഹുലിന്റെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണ ഏജന്‍സിയുടെ വാഹനങ്ങളാണിവ. പ്രദേശത്ത് നിര്‍ത്തിയിടാറുള്ള ബസുകള്‍ കഴുകാന്‍ രാഹുലിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാറുണ്ട്. പുറത്ത് ആള്‍ക്കാരെ കണ്ടിരുന്നെങ്കിലും വെള്ളം എടുക്കാന്‍ വന്നവരാണെന്നാണ് കരുതിയത്. പിന്നീടാണ് വാഹനങ്ങള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടത്.
വീടിന്റെ വരാന്തയില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ വാതിലിന് ചവിട്ടി ‘ഇറങ്ങി വാടാ രാഹുലെ’ എന്ന് ആക്രോശിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മഹീന്ദ്രാ കമ്പനിയുടെ രണ്ട് ജീറ്റോ വാഹനങ്ങള്‍ തകര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് വാഹനങ്ങളിലായി നാലുപേരാണ് എത്തിയതെന്നു വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page