കണ്ണപുരം: റോഡ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പാപ്പിനിശേരി ചിങ്കം ചീലന്‍ ഹൗസില്‍ സി.കരീമില്‍ (43) നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നിന് അര്‍ദ്ധരാത്രി ഇരിണാവ് ജംഗ്ഷനിലുണ്ടായ റോഡ് അപകടത്തില്‍ പരിക്കേറ്റ് കരീമിനെ പാപ്പിനിശേരി എം.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറുടെ പരിശോധനയില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതായി സംശയമുയര്‍ന്നു. തുടര്‍ന്ന് ട്രാക്ക് സ്യൂട്ടിന്റെ കീശയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കണ്ണപുരം പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി കഞ്ചാവ് പിടിച്ചെടുക്കുകയും കരീമിനെതിരെ കേസെടുക്കുകയുമായിരുന്നു.








