ഡോ. എ സുബ്ബറാവു സാംസ്‌കാരിക അവാര്‍ഡ് നാരായണന്‍ പേരിയക്ക് സമ്മാനിച്ചു; ഡോ. സുബ്ബറാവു മാനുഷികതയുടെ തിളക്കം: നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കാസര്‍കോട്: മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉണ്മയാണ് സിപിഐ നേതാവും രാജ്യസഭാംഗവും സംസ്ഥാന മന്ത്രിയുമായിരുന്ന ഡോ. എ സുബ്ബറാവുവെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പറഞ്ഞു.
യുവകലാസാഹിതിയുടെ ഡോ. എ സുബ്ബറാവു സ്മാരക സാംസ്‌കാരിക അവാര്‍ഡ് സമ്മാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ജനനവും ബാല്യകാലവും പഠനവും പ്രവര്‍ത്തന മേഖലയുമാക്കിയ അദ്ദേഹം ഇന്ത്യയുടെ ആത്മാവ് കണ്ടും അനുഭവിച്ചും അറിഞ്ഞ അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു. വ്യക്തികളുടെ ഏത് ചിന്തയും അധ്വാനവും അഭിപ്രായ പ്രകടനവും മുഴുവന്‍ ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കു വേണ്ടിയായിരിക്കണമെന്നു വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം സാധാരണക്കാര്‍ക്കു പ്രിയപ്പെട്ടവനായിരുന്നു.
ഡോ. സുബ്ബറാവുവിന്റെ പേരില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അതേ മനോഭാവം പുലര്‍ത്തുന്ന നാരായണന്‍ പേരിയയെ തിരഞ്ഞെടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു. നന്മ നിലനില്‍ക്കാനും കാലങ്ങളിലേക്ക് കൈമാറാനും ശക്തമാക്കാനും ഇത് പ്രോത്സാഹനജനകമാണ്-അദ്ദേഹം പറഞ്ഞു.


ഡോ. എ സുബ്ബറാവു സ്മാരക സാംസ്‌കാരിക അവാര്‍ഡ് അദ്ദേഹം നാരായണന്‍ പേരിയക്ക് സമ്മാനിച്ചു.
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം സി.എന്‍ ചന്ദ്രന്‍ സുബ്ബറാവു അനുസ്മരണം നടത്തി. ഡോ. അംബികാസുതന്‍ മാങ്ങാട് സുവനീര്‍ പ്രകാശനം ചെയ്തു. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ ആധ്യക്ഷ്യം വഹിച്ചു. ജയന്‍ നീലേശ്വരം, രാഘവന്‍ മാണിയാട്ട്, സുബ്ബറാവുവിന്റെ മകന്‍ എ പ്രഭാകര റാവു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ, ഒ.കെ മുരളീകൃഷ്ണന്‍, സി.എച്ച് കുഞ്ഞമ്പു, സി.പി ബാബു, ടി കൃഷ്ണന്‍, വി രാജന്‍, എം പത്മാക്ഷന്‍, പി കുഞ്ഞമ്പുനായര്‍, നരേഷ് കുന്നിയൂര്‍, കെ. പത്മനാഭന്‍, ബിജു ഉണ്ണിത്താന്‍, തുളസീധരന്‍, ഷരീഫ് കുരിക്കള്‍, കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page