പൊയ്‌നാച്ചി : കുണിയ ഷറഫുൽ ഇസ് ലാം ജമാഅത്ത് മഹല്ല് ഖാസിയായി കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് സ്ഥാനമേറ്റു. കുണിയ മഹല്ലിന് പുറമേ മൈലാട്ടി , പുളിക്കാൽ, പാണ്ടിക്കണ്ടം, അരിയിൽ, ചെറുകര, പൊയിനാച്ചി, മാണിമൂല മഹല്ലുകളുടെ ഖാസി സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാരോഹണത്തിന് കാർമികത്വം വഹിച്ചു.
ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു .
ജില്ലയിലെ പട്ള, കർണാടകയിലെ ഉള്ളാൾ സയ്യിദ് മദനി കോളേജ്, കോഴിക്കോട് ജില്ലയിലെ നന്തി ദാറുസ്സലാം കോളജ്, പടന്നയിലെ വലിയ ജുമാ മസ്ജിദ്, വരക്കൽ, എന്നിവിടങ്ങളിലായി 45 വർഷത്തോളം ദർസ് നടത്തിയിരുന്നു.
സമസ്ത ജില്ലാ പ്രസിഡൻ്റ് എം.എസ്. തങ്ങൾ മദനി ഓലമുണ്ട, ജനറൽ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി , അബ്ബാസ് ഫൈസി പുത്തിഗെ , താ ജുദ്ധീൻ ദാരിമി പടന്ന, അഷ്‌റഫ് മിസ്ബാഹി , മുഹ്‌യദീൻ അസ്ഹരി,ഇബ്രാഹിം അസ്ഹരി, ഉനൈസ് ഗസ്സാലി, അബ്ദുൽ ഹമീദ് ദാരിമി ആദൂർ, റാസിഖ് കെ.എ , കെ.എസ്. അബ്ദുൽ റഹ്‌മാൻ ഹാജി , കാനത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് കുണിയ, ഇബ്രാഹിം കെ.എം,റിയാസ് വി , അനീസ് കെ.എ,ബി.എ ശാഫി, കെ.എം.എ ഹമീദ്, വിവിധ ജമാഅത്ത് ഭാരവാഹികളായ ഹാജി അബൂബക്കർ മു സ് ലിയാർ, കെ.എം അബ്ദുൽ ഗഫൂർ, ശാഫി മൈലാട്ടി , ഉമ്മർ പുളിക്കാൽ, ഹസൈനാർ പുളിക്കാൽ, ഹനീഫ് പുളിക്കാൽ, ബി.എൽ മുഹമ്മദ്, സി.എൽ.മുഹമ്മദ് കുഞ്ഞി പി.ബി.അബ്ദുൽ റഹ്‌മാൻ, റഫീഖ് ഫൈസി, കെ. ആർ. അബ്ബാസ് ബഷീർ സഖാഫി, ഹനീഫ് ചെറുകര, അബ്ദുൽ റഹ്‌മാൻ സിദ്ദീഖ്,അഷ്റഫ് , അഹമ്മദ്, എ.ആർ അബ്ദുൽ റഹ്‌മാൻ, കെ.ആർ. അബ്ദുൽ റഹ്‌മാൻ, എ.ആർ അബ്ദുൽ റഹ്‌മാൻ അരിയിൽ,അഷ്‌റഫ് പൊയിനാച്ചി, മുത്തലിബ്, മുഹമ്മദ് ബുറാക് , ലത്വീഫ് കെ. എം. മാണിമൂല,സിദ്ദീഖ്,ഇ.കെ.മുഹമ്മദ്, അബ്ദുല്ല കുഞ്ഞി പാലാർപ്രസംഗിച്ചു.







