എസ്എഫ്‌ഐ യുടെ എസ് പി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പൊലീസും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തിൽ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നേരിയ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രവീശ പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്എം.അനുരാജ് അധ്യക്ഷം വഹിച്ചു. കെവി റോഷന്‍, സന്തോഷ് സംസാരിച്ചു

മധ്യകേരളത്തില്‍ തീവ്രമഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പു പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴമുന്നറിയിപ്പില്ല. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴയേ ലഭിക്കൂ. …

അരമങ്ങാനത്തിനു ആവേശമായി പൈതൃക വാഴ വിളവെടുപ്പ്

കാസർകോട്: ഉദുമ,അരമങ്ങാനം ജി.എൽ.പി സ്കൂളിലെ പൈതൃക വാഴ വിളവെടുപ്പും സി.എം. കിഡ്സ് എൽ.എസ്.എസ്. സ്കോളർഷിപ്പ് വിജയി നൈവയ്ക്കുള്ള അനുമോദനവും നടത്തി.​വാർഡ് മെമ്പർ പ്രദീപ് സി.എ. ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പ്രമീള സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് രാജൻ സി.കെ. അധ്യക്ഷത വഹിച്ചു. സൈനബ പദ്ധതി അവതരണം നടത്തി. മുകുന്ദൻ മാസ്റ്റർ, അശോകൻ ,കാവ്യശ്രീ, രതീഷ് സംസാരിച്ചു.

ഹൃദയത്തിനായി നടന്ന് കാസർകോട് ആസ്റ്റർ മിംസ്

കാസർകോട് : ലോക ഹൃദയ ദിനത്തിൽ കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആസ്റ്റർ വളണ്ടിയേഴ്‌സും കൂട്ട നടത്തം സംഘടിപ്പിച്ചു. ആസ്റ്ററിന്റെ ഹാർട്ട് ടു ഹാർട്ട് കെയർ ക്യാമ്പയ്‌നിന്റെ പ്രചാരണാർത്ഥമായിരുന്നു കൂട്ടനടത്തം. ഡോക്ടർമാരും സ്റ്റാഫും വളണ്ടിയർമാരും അടക്കാം നൂറിലധികം പേർ 5 കിലോമീറ്റർ ദൂരം നടന്നു.ആസ്റ്റർ മിംസിൽ ആരംഭിച്ച നടത്തം നാലാം മൈൽ അണ്ടർപാസ്സ്‌ -ചെർക്കള വഴി ആസ്റ്ററിൽ സമാപിച്ചു.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി ഫ്ലാഗ് ഓഫ് ചെയ്തു. ഒക്ടോബർ 28 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഓരോരുത്തരും …

ഗാന്ധിജയന്തി: ജില്ലാ ഭരണകൂടത്തിന്റെ ശുചീകരണ യജ്ഞം കാസർകോട് മത്സ്യമാർക്കറ്റിൽ ആരംഭിക്കണം: ടിപ്പു സുൽത്താൻ യൂത്ത് വിംങ്

കാസർകോട് :ഗാന്ധി ജയന്തി ശുചീകരണം മത്സ്യം മാർക്കറ്റിൽ ആരംഭിക്കണമെന്ന് ടിപ്പു സുൽത്താൻ യൂത്ത് വിംഗ് ആവശ്യപ്പെട്ടു. മാർക്കറ്റിലെ മലിനജല ഒഴുക്ക് മീൻ വാങ്ങാൻ എത്തുന്നവർക്കും കാൽനടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണെന്നു അറിയിപ്പിൽ പറഞ്ഞു. നഗരസഭാ അധികൃതർക്കും കഴിഞ്ഞ അഴ്ച ജില്ലയിൽ എത്തിയ ഫിഷറീസ് മന്ത്രിക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഗാന്ധിജയന്തിക്കുജില്ലാ ഭരണകൂടവും തദ്ദേശ വകുപ്പും നടത്തുന്ന ശുചീകരണ യജ്ഞം മത്സ്യ മാർക്കറ്റിൽ നിന്നു തന്നെ ആയിരിക്കണമെന്ന്ടിപ്പുസുൽത്താൻ യൂത്ത് വിംങ് ജില്ലാ കമ്മിറ്റി ആവർത്തിച്ചു ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മനാസ് പാലിച്ചിയടുക്കം …

പുത്തിഗെ മുഗുറോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതരം

കാസര്‍കോട്: സീതാംഗോളി-പെര്‍ള റോഡില്‍ പുത്തിഗെ, മുഗുറോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഊജംപദവിലെ മുഹമ്മദിന്റെ മകന്‍ എം.ടി മുഹമ്മദ് അഷ്‌റഫ് (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. മുഹമ്മദ് അഷ്‌റഫ് ഓടിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്ന് എത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷ്റഫിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. …

ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തടയരുത്: എസ് ടി യു

മൊഗ്രാൽ: അഞ്ച് പതിറ്റാണ്ടുകളായി മൊഗ്രാൽ ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുകയും, നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗവുമായ മൊഗ്രാലിലെ ഓട്ടോ സ്റ്റാൻഡ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാറ്റണമെന്ന നിർദ്ദേശം പുനഃ പരിശോധിക്കണമെന്ന് എസ് ടി യു മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചത് മുതൽ കാലങ്ങളായി ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിലാളികൾക്ക് സ്ഥിരമായി മൊഗ്രാലി ൽ ഓട്ടോ സ്റ്റാൻഡില്ല. സുരക്ഷാ കാരണത്താൽ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ ഭരണകൂടം ദേശീയപാത നിർമ്മാണ കമ്പനി …

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ അക്രമം; പയ്യന്നൂരിലും തളിപ്പറമ്പിലും വാഹനത്തിന് നേരെ കല്ലേറ്

പയ്യന്നൂര്‍: മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ അക്രമം. കണ്ണൂരില്‍ അഞ്ചിടത്ത് വാഹനത്തിന് നേരെ അക്രമം നടന്നു. ആദ്യം തളിപ്പറമ്പ് കരിപ്പ ജംങ്ഷനില്‍ വച്ചാണ് കല്ലേറ് നടന്നത്. രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മ്യൂസിയം ഡയരക്ടര്‍ മഞ്ജുളാ ദേവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങുന്നതിനിടെ കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കിടെയാണ് അക്രമം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എസ്എഫ് ഐ പ്രവര്‍ത്തകരും കല്ലുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കാറില്‍ കല്ലു കൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വാഹനത്തിന്റെ ചില്ല് അക്രമത്തില്‍ …

കേന്ദ്ര ആഭ്യന്തര മന്ത്രിക്കു നേരെ കരിങ്കൊടി:ഉദുമഎം.എല്‍.എയുടെ പൊയ്നാച്ചിയിലെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും;പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച്ബി.ജെ.പി ഉദുമ മണ്ഡലം കമ്മറ്റികെ.നീലകണ്ഠന്‍എം.എല്‍.എയുടെ പൊയ്‌നാച്ചിയിലുള്ള ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ സംഘര്‍ഷ സാഹചര്യം ഒഴിവായി.മാര്‍ച്ച്ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു.മാര്‍ച്ചിൽ സംഘർഷം ഉണ്ടായേക്കുമെന്ന സൂചനകളെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് എം എല്‍ എയുടെ ഓഫീസിലേയ്ക്കുള്ള വഴിയില്‍ ഒരുക്കിയിരുന്നത്. …

19 വയസുകാരനായ ബികോം വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

ബംഗളൂരു: ബികോം വിദ്യാര്‍ത്ഥിയെ ക്ലാസ്സ് മുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി. നാഗദേവനഹള്ളി സ്വദേശിയും നഗരഭാവിയിലെ മഹേഷ് പിയു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ യോഗേഷ്(19) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജിമ്മിന് സമീപം ആണ് സംഭവം. ക്ലാസിലിരിക്കുമ്പോള്‍ ഒരാളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സഹപാഠിയെ കൂട്ടി യോഗേഷ് പുറത്തേക്ക് പോയിരുന്നു. അവിടെ നാലഞ്ചു വിദ്യാര്‍ഥികള്‍ യോഗേഷിനെ കാണാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുമായുള്ള സംസാരത്തിനിടെ തര്‍ക്കമുണ്ടായി. ഉന്തുംതളളിനിടയില്‍ ഒരു വിദ്യാര്‍ഥി യോഗേഷിന്റെ നെഞ്ചില്‍ നാലുതവണ മൂര്‍ച്ചയുള്ള …

മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടപ്പുറപ്പാട്; വിവരാവകാശത്തില്‍ കുടുക്കിനു നീക്കം

ബോവിക്കാനം: സ്വന്തം പാര്‍ട്ടിയുടെ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റിനെതിരെ യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് ജന. സെക്രട്ടറി പടപ്പുറപ്പാട് ആരംഭിച്ചു.പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ ക്ഷണിച്ചില്ലെന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നു പറയുന്നു. ഇത് പാര്‍ട്ടിയില്‍ പുകച്ചില്‍ ഉണ്ടാക്കിയിരുന്നുവെന്നും അതാണിപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്കു നീങ്ങുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.ഭരണത്തിന്റെ നിഴലില്‍ നടന്ന ഇടപാടുകളെല്ലാം കണ്ടെത്തുന്നതിനു യൂത്ത്‌ലീഗ് പഞ്ചായത്തു ജനറല്‍ സെക്രട്ടറി ഷമീര്‍ അല്ലാമ സെപ്റ്റംബര്‍ 22ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.മുസ്ലീംലീഗിന്റെ ജില്ലയിലെ …

വളര്‍ത്തുനായ്ക്കളുടെ ലൈസന്‍സ്: തീയതി ദീര്‍ഘിപ്പിച്ചു

കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും ലൈസന്‍സ് എടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 വരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ നടക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് തീയതി ദീര്‍ഘിപ്പിച്ചത്.നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റ് സഹിതം കെ- സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി ലൈസന്‍സിനായി അപേക്ഷിക്കാം. ഇത് അവസാന തീയതിക്കുമുമ്പ്പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു; അക്രമി സംഘം പൊലീസ് ചമഞ്ഞ് എത്തിയത് ഭാര്യയുടെ ക്വട്ടേഷന്‍ പ്രകാരം

തൃശൂര്‍: ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. ആണ്‍സുഹൃത്തിന്റെ കയ്യും കാലും തല്ലിയൊടിച്ച് ആശുപത്രിയില്‍ തള്ളി.തിരുപ്പൂര്‍ സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് യുവതിയും ആണ്‍ സുഹൃത്തും തൃശൂർ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. ഈ വിവരമറിഞ്ഞ് യുവതിയുടെ ആണ്‍ സുഹൃത്തിന്റെ ഭാര്യ ഏർപ്പാടാക്കിയ ക്വട്ടേഷന്‍ സംഘം പൊലീസ് ചമഞ്ഞ് ലോഡ്ജില്‍ എത്തി. ഫോണ്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘം എത്തിയത്. മുറിയില്‍ അതിക്രമിച്ചു കയറിയ സംഘം …

പി.കെ കൃഷ്ണദാസിനും മാരാര്‍ജി ഭവനും നേരെ അക്രമം; ബിജെപി കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി; കോണ്‍ഗ്രസ് അക്രമം ഭരണപരാജയം മറച്ചു വയ്ക്കാനെന്ന് എംഎല്‍ അശ്വിനി

കാസര്‍കോട്: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിനും സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനും നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസർകോട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി. കറന്തക്കാട് നിന്ന് തുടങ്ങിയ മാര്‍ച്ച് പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു. ആദരണീയ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പോലും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ആഭ്യന്തര വകുപ്പാണ് കേരളത്തിലേതെന്ന് അശ്വിനി ആരോപിച്ചു. ബിജെപി നേതാക്കള്‍ക്കും സംസ്ഥാന ആസ്ഥാനത്തിനും നേരെ …

ഹോട്ടലുകള്‍ക്ക് തിരിച്ചടി; പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില വര്‍ധിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് ഇന്നുമുതല്‍ വില വര്‍ധിപ്പിച്ചത്. ശരാശരി 60 മുതല്‍ 72 രൂപ വരെയാണ് വര്‍ധനവ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 65 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ പുതിയ വില 2,828 രൂപയായി ഉയര്‍ന്നു. കോഴിക്കോട് 2,860.5 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ നിരക്ക്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയില്‍ …

ചെര്‍ക്കളയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ 18കാരിയുടെ തിരോധാനം; അന്വേഷണ സംഘം സൈബര്‍ പൊലീസിന്റെ സഹായം തേടി

കാസര്‍കോട്: മൈസൂരുവില്‍ നിന്നു ചെര്‍ക്കളയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. യുവതിയെ ദിവസങ്ങള്‍ക്കകം കണ്ടെത്താന്‍ കഴിയുമെന്നാണ് വിദ്യാനഗര്‍ പൊലീസിന്റെ കണക്കു കൂട്ടല്‍. ചെര്‍ക്കള, പാടി, മീത്തല്‍ എടനീരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും കര്‍ണ്ണാടക, ഹുന്‍സൂര്‍ താലൂക്കിലെ മംഗ്‌ളൂരുമാല ഹരിണഹള്ളി സ്വദേശിനിയുമായ നിര്‍മ്മല(18)യെ ഞായറാഴ്ചയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30ന് ഹുന്‍സൂരില്‍ നിന്നു ചെര്‍ക്കളയിലേയ്ക്ക് ബസില്‍ യാത്ര തിരിച്ചതായിരുന്നു യുവതി. എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും …

കൈപ്പമംഗലത്തെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ കുടുംബത്തിന് നീതി, നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം; 30 ദിവസത്തിനകം തുക കെട്ടിവയ്ക്കാന്‍ ന്യൂ ഇന്ത്യ അഷുറന്‍സിന് നിര്‍ദേശം

കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. സുധിയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും അദ്ദേഹത്തെ …

ഷോപ്പ്‌സ് ആന്റ് കൊമേഴ്സ്യല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ഷോപ്പ്‌സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സജി സമ്മേളന …