കാസർകോട്: ഉദുമ,അരമങ്ങാനം ജി.എൽ.പി സ്കൂളിലെ പൈതൃക വാഴ വിളവെടുപ്പും സി.എം. കിഡ്സ് എൽ.എസ്.എസ്. സ്കോളർഷിപ്പ് വിജയി നൈവയ്ക്കുള്ള അനുമോദനവും നടത്തി.
വാർഡ് മെമ്പർ പ്രദീപ് സി.എ. ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പ്രമീള സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് രാജൻ സി.കെ. അധ്യക്ഷത വഹിച്ചു. സൈനബ പദ്ധതി അവതരണം നടത്തി. മുകുന്ദൻ മാസ്റ്റർ, അശോകൻ ,കാവ്യശ്രീ, രതീഷ് സംസാരിച്ചു.







