കാസര്‍കോട്: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിനും സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനും നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസർകോട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി. കറന്തക്കാട് നിന്ന് തുടങ്ങിയ മാര്‍ച്ച് പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു.

ആദരണീയ ഉപരാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പോലും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത ആഭ്യന്തര വകുപ്പാണ് കേരളത്തിലേതെന്ന് അശ്വിനി ആരോപിച്ചു. ബിജെപി നേതാക്കള്‍ക്കും സംസ്ഥാന ആസ്ഥാനത്തിനും നേരെ നടന്ന അക്രമം ഭരണ പരാജയം മറയ്ക്കനാണ്-പി അശ്വിനി പറഞ്ഞു. ജനശ്രദ്ധ തിരിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നത്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് എംഎല്‍ അശ്വിനി മുന്നറിയിപ്പ് നല്‍കി.
മാർച്ചിന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രന്‍, സതീശ് ചന്ദ്ര ഭണ്ഡാരി, ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍ സുനില്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി. രമേശ്, സെക്രട്ടറിമാരായ പുഷ്പാ ഗോപാലന്‍, പ്രമീള മജല്‍, സഞ്ജീവ പുളിക്കൂര്‍, ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, എസ് സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എകെ കയ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







