കാസർകോട് : ലോക ഹൃദയ ദിനത്തിൽ കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആസ്റ്റർ വളണ്ടിയേഴ്‌സും കൂട്ട നടത്തം സംഘടിപ്പിച്ചു. ആസ്റ്ററിന്റെ ഹാർട്ട് ടു ഹാർട്ട് കെയർ ക്യാമ്പയ്‌നിന്റെ പ്രചാരണാർത്ഥമായിരുന്നു കൂട്ടനടത്തം. ഡോക്ടർമാരും സ്റ്റാഫും വളണ്ടിയർമാരും അടക്കാം നൂറിലധികം പേർ 5 കിലോമീറ്റർ ദൂരം നടന്നു.ആസ്റ്റർ മിംസിൽ ആരംഭിച്ച നടത്തം നാലാം മൈൽ അണ്ടർപാസ്സ് -ചെർക്കള വഴി ആസ്റ്ററിൽ സമാപിച്ചു.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി ഫ്ലാഗ് ഓഫ് ചെയ്തു.
ഒക്ടോബർ 28 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഓരോരുത്തരും വെക്കുന്ന 10000 ചുവടുകൾക്കും ഓരോ കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയയ്ക്കുള്ള ധനസഹായം ലഭിക്കുന്നതാണ്.പൊതുജനങ്ങൾക്കും ഈ ക്യാമ്പയിനിൽ പങ്കുചേരാവുന്നതാണ്. ദിവസേന 10000 ചുവടുകൾ വെക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ (ഫിറ്റ്നസ് ആപ്പ്, ഡിജിറ്റൽ ഗാഡ്ജറ്റ് രേഖകൾ) ആസ്റ്റർ വളണ്ടിയർസ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ഇ-സർട്ടിഫിക്കേറ്റ് നേടാം.







