കാസര്‍കോട്: തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പൊലീസും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തിൽ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നേരിയ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പ്രവീശ പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്
എം.അനുരാജ് അധ്യക്ഷം വഹിച്ചു. കെവി റോഷന്‍, സന്തോഷ് സംസാരിച്ചു








