പയ്യന്നൂര്‍: മന്ത്രി ഒ.കെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ അക്രമം. കണ്ണൂരില്‍ മൂന്നിടത്ത് വാഹനത്തിന് നേരെ അക്രമം നടന്നു. ആദ്യം തളിപ്പറമ്പ് കരിപ്പ ജംങ്ഷനില്‍ വച്ചാണ് കല്ലേറ് നടന്നത്. രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മ്യൂസിയം ഡയരക്ടര്‍ മഞ്ജുളാ ദേവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കിടെയാണ് അക്രമം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എസ്എഫ് ഐ പ്രവര്‍ത്തകരും വടികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കാറില്‍ കല്ലു കൊണ്ട് ഇടിച്ചെന്നും ആക്രമിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. വാഹനത്തിന്റെ ചില്ല് അക്രമത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സിപി മുഹാസ്, എസ്എഫ് ഐ ഏരിയാ സെക്രട്ടറി അമല്‍, സിദ്ധാര്‍ഥ്, അതുല്‍ തുടങ്ങീ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഫ്‌ലാഗ് പോളിനും റെയിന്‍ ഗാര്‍ഡിനും കേടുപാടുണ്ടായെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ശേഷം ഇതേ കാറില്‍തന്നെ മന്ത്രി കാസര്‍കോട്ടേക്ക് യാത്ര തുടര്‍ന്നു. കാര്‍ പയ്യന്നൂരില്‍ എത്തിയപ്പോള്‍ വീണ്ടും ആക്രമണം നടന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കാറിനെ നേരെ അക്രമം നടത്തിയത്. തലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ്- എസ്എഫ്‌ഐ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചെയാണ് ഈ പ്രതിഷേധമെന്നാണ് സൂചന. തിരുവനന്തപുരത്തുനടന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പില്‍ എംപിയുമാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലാണ് മന്ത്രി തൃക്കരിപ്പൂരിലെ പരിപാടിക്കായി എത്തിയത്.








