ഹോട്ടലുകള്‍ക്ക് തിരിച്ചടി; പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില വര്‍ധിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിനാണ് ഇന്നുമുതല്‍ വില വര്‍ധിപ്പിച്ചത്. ശരാശരി 60 മുതല്‍ 72 രൂപ വരെയാണ് വര്‍ധനവ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 65 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ പുതിയ വില 2,828 രൂപയായി ഉയര്‍ന്നു. കോഴിക്കോട് 2,860.5 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ നിരക്ക്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയില്‍ 949 രൂപയായി തന്നെ തുടരും.
ഓഗസ്റ്റില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ ഉണ്ടായ വിലകയറ്റം രാജ്യമെങ്ങും ഹോട്ടല്‍ മേഖലയെ ബാധിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരും. രാജ്യത്ത് സബ്‌സിഡിയോടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കി.
അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സബ്‌സിഡിയോട് കൂടിയ എല്‍പിജി ലഭ്യമാകുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page