ഗാന്ധിജയന്തി: ജില്ലാ ഭരണകൂടത്തിന്റെ ശുചീകരണ യജ്ഞം കാസർകോട് മത്സ്യമാർക്കറ്റിൽ ആരംഭിക്കണം: ടിപ്പു സുൽത്താൻ യൂത്ത് വിംങ്

കാസർകോട് :ഗാന്ധി ജയന്തി ശുചീകരണം മത്സ്യം മാർക്കറ്റിൽ ആരംഭിക്കണമെന്ന് ടിപ്പു സുൽത്താൻ യൂത്ത് വിംഗ് ആവശ്യപ്പെട്ടു. മാർക്കറ്റിലെ മലിനജല ഒഴുക്ക് മീൻ വാങ്ങാൻ എത്തുന്നവർക്കും കാൽനടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണെന്നു അറിയിപ്പിൽ പറഞ്ഞു. നഗരസഭാ അധികൃതർക്കും കഴിഞ്ഞ അഴ്ച ജില്ലയിൽ എത്തിയ ഫിഷറീസ് മന്ത്രിക്കും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഗാന്ധിജയന്തിക്കു
ജില്ലാ ഭരണകൂടവും തദ്ദേശ വകുപ്പും നടത്തുന്ന ശുചീകരണ യജ്ഞം മത്സ്യ മാർക്കറ്റിൽ നിന്നു തന്നെ ആയിരിക്കണമെന്ന്
ടിപ്പുസുൽത്താൻ യൂത്ത് വിംങ് ജില്ലാ കമ്മിറ്റി ആവർത്തിച്ചു ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മനാസ് പാലിച്ചിയടുക്കം അധ്യക്ഷത വഹിച്ചു .
അക്ബർ കടവത്ത്, മുനീർ,ഇസഹാക്ക്, റിസാൻ ദേളി, ശരീഫ് മല്ലം,നൗമാൻ,അസ്‌ലം ഫൈസൽ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page