കാഞ്ഞങ്ങാട്: നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ഷോപ്പ്‌സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍എസ്എസ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സജി സമ്മേളന നടപടികള്‍ വിശദീകരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 300 പ്രതിനിധികള്‍ പങ്കെടുക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി ടി. കെ. രാജന്‍, ജില്ലാ പ്രസിഡന്റ് ഡോ. വി.പി.പി. മുസ്തഫ, ജില്ലാ ജനറല്‍ സെക്രട്ടറി പി. മണിമോഹന്‍, നേതാക്കളായ വി.വി. പ്രസന്നകുമാരി, പി അപ്പുകുട്ടന്‍, കാറ്റാടി കുമാരന്‍, കെ.വി. രാഘവന്‍, എ. മാധവന്‍ മാസ്റ്റര്‍, കെ കെ ജോയ് സംസാരിച്ചു.
ചെയര്‍മാന്‍: വി.വി. രമേശന്‍(കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍). ജനറല്‍ കണ്‍വീനര്‍: എം. രാഘവന്‍.
കോര്‍ഡിനേറ്റര്‍: കെ. രവീന്ദ്രന്‍.







