കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും ലൈസന്‍സ് എടുക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27 വരെ ഗ്രാമപഞ്ചായത്ത് തലത്തില്‍ നടക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിന്റെ പശ്ചാത്തലത്തിലാണ് തീയതി ദീര്‍ഘിപ്പിച്ചത്.
നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റ് സഹിതം കെ- സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി ലൈസന്‍സിനായി അപേക്ഷിക്കാം. ഇത് അവസാന തീയതിക്കുമുമ്പ്
പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.







