കാസര്‍കോട്: സീതാംഗോളി-പെര്‍ള റോഡില്‍ പുത്തിഗെ, മുഗുറോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഊജംപദവിലെ മുഹമ്മദിന്റെ മകന്‍ എം.ടി മുഹമ്മദ് അഷ്‌റഫ് (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. മുഹമ്മദ് അഷ്‌റഫ് ഓടിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്ന് എത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഷ്റഫിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







