മൊഗ്രാൽ: അഞ്ച് പതിറ്റാണ്ടുകളായി മൊഗ്രാൽ ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുകയും, നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗവുമായ മൊഗ്രാലിലെ ഓട്ടോ സ്റ്റാൻഡ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മാറ്റണമെന്ന നിർദ്ദേശം പുനഃ പരിശോധിക്കണമെന്ന് എസ് ടി യു മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചത് മുതൽ കാലങ്ങളായി ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികൾ ദുരിതത്തിലാണ്. തൊഴിലാളികൾക്ക് സ്ഥിരമായി മൊഗ്രാലി ൽ ഓട്ടോ സ്റ്റാൻഡില്ല. സുരക്ഷാ കാരണത്താൽ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ ഭരണകൂടം ദേശീയപാത നിർമ്മാണ കമ്പനി മുഖേന ഓട്ടോ തൊഴിലാളികൾക്ക് പാതയോരത്ത് നിന്ന് ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.ഈ വിഷയത്തിൽ എം പി, എം എൽ എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകണമെന്നും എസ് ടി യു മൊഗ്രാൽ യൂണിറ്റ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് നൽകുന്ന നിവേദനം എ കെ എം അഷ്റഫ് എം എൽ എ യ്ക്ക് കൈമാറി.
ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സയ്യിദ്.ഹാദി തങ്ങൾ ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,
എ കെ എം അരിഫ്, ടി എം ശുഹൈബ്, ബി എൻ.മുഹമ്മദലി, യൂസഫ് ഉളുവാർ, സെഡ് എ മൊഗ്രാൽ,
എംജി റഹ്മാൻ, മമ്മൂട്ടി നിവേദനം കൈമാറി.







