ചെര്‍ക്കളയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ 18കാരിയുടെ തിരോധാനം; അന്വേഷണ സംഘം സൈബര്‍ പൊലീസിന്റെ സഹായം തേടി

കാസര്‍കോട്: മൈസൂരുവില്‍ നിന്നു ചെര്‍ക്കളയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. യുവതിയെ ദിവസങ്ങള്‍ക്കകം കണ്ടെത്താന്‍ കഴിയുമെന്നാണ് വിദ്യാനഗര്‍ പൊലീസിന്റെ കണക്കു കൂട്ടല്‍. ചെര്‍ക്കള, പാടി, മീത്തല്‍ എടനീരിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും കര്‍ണ്ണാടക, ഹുന്‍സൂര്‍ താലൂക്കിലെ മംഗ്‌ളൂരുമാല ഹരിണഹള്ളി സ്വദേശിനിയുമായ നിര്‍മ്മല(18)യെ ഞായറാഴ്ചയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30ന് ഹുന്‍സൂരില്‍ നിന്നു ചെര്‍ക്കളയിലേയ്ക്ക് ബസില്‍ യാത്ര തിരിച്ചതായിരുന്നു യുവതി. എന്നാല്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും നിര്‍മ്മല എത്തിയില്ല. ഇതേ തുടര്‍ന്നാണ് യുവതിയുടെ മുത്തച്ഛനായ ശരവണ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം സൈബര്‍ പൊലീസിന്റെ സഹായം തേടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page