19 വയസുകാരനായ ബികോം വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

ബംഗളൂരു: ബികോം വിദ്യാര്‍ത്ഥിയെ ക്ലാസ്സ് മുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി. നാഗദേവനഹള്ളി സ്വദേശിയും നഗരഭാവിയിലെ മഹേഷ് പിയു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ യോഗേഷ്(19) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ജിമ്മിന് സമീപം ആണ് സംഭവം. ക്ലാസിലിരിക്കുമ്പോള്‍ ഒരാളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് സഹപാഠിയെ കൂട്ടി യോഗേഷ് പുറത്തേക്ക് പോയിരുന്നു. അവിടെ നാലഞ്ചു വിദ്യാര്‍ഥികള്‍ യോഗേഷിനെ കാണാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുമായുള്ള സംസാരത്തിനിടെ തര്‍ക്കമുണ്ടായി. ഉന്തുംതളളിനിടയില്‍ ഒരു വിദ്യാര്‍ഥി യോഗേഷിന്റെ നെഞ്ചില്‍ നാലുതവണ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി. പിന്നീട് അക്രമി സംഘം സ്ഥലം വിട്ടു. ഒപ്പമുണ്ടായിരുന്ന സഹപാഠി പരിക്കേറ്റ യോഗേഷിനെ ഉടന്‍ ബൈക്കില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴയ്ക്കും മരിച്ചിരുന്നു. ആഴത്തിലുള്ള മുറിവ് മരണ കാരണമായെന്നും അക്രമികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) യതീഷ് എന്‍ പറഞ്ഞു. പട്ടാപ്പകല്‍ നടന്ന കൊല കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page