‘മോഡലിങ്ങിന് പോകണം, കൂടുതൽ പഠിക്കണം, കുട്ടികൾ തടസ്സമാകും എന്ന് കരുതി’; മക്കളെ കൊലപ്പെടുത്താനുള്ള സാഹചര്യം വെളിപ്പെടുത്തി മാതാവ് നിവേദ്യ

പാലക്കാട്: മോഡലിങിന് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. കൂടുതൽ പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാല്‍ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. കുട്ടികള്‍ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പൊലീസിന് നല്‍കിയ മൊഴി. കുട്ടികളേക്കുറിച്ചും ഭര്‍ത്താവിനേക്കുറിച്ചും പലരും അപവാദങ്ങള്‍ പറഞ്ഞിരുന്നെന്നും കുട്ടികള്‍ തന്റേതല്ലെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ …