കേന്ദ്ര ആഭ്യന്തര മന്ത്രിക്കു നേരെ കരിങ്കൊടി:ഉദുമഎം.എല്‍.എയുടെ പൊയ്നാച്ചിയിലെ ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും;പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നേരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച്
ബി.ജെ.പി ഉദുമ മണ്ഡലം കമ്മറ്റി
കെ.നീലകണ്ഠന്‍
എം.എല്‍.എയുടെ പൊയ്‌നാച്ചിയിലുള്ള ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ സംഘര്‍ഷ സാഹചര്യം ഒഴിവായി.മാര്‍ച്ച്
ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു.
മാര്‍ച്ചിൽ സംഘർഷം ഉണ്ടായേക്കുമെന്ന സൂചനകളെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് എം എല്‍ എയുടെ ഓഫീസിലേയ്ക്കുള്ള വഴിയില്‍ ഒരുക്കിയിരുന്നത്. ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
പി.അജിത് കുമാര്‍, മേല്‍പ്പറമ്പ് എസ് എച്ച് ഒ അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്കൂളിലേയ്ക്കുള്ള ഓട്ടോ യാത്രക്കിടയില്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വനിതാ പൊലീസ് സ്റ്റേഷനിലും ബദിയഡുക്കയിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്
Scroll to top

You cannot copy content of this page